വില്‍ക്കും, പക്ഷേ, ഉപയോഗിക്കില്ല; രണ്ടായിരം ലഹരിഗുളികകളുമായി കൊല്ലത്ത് രണ്ടുപേര്‍ പിടിയില്‍


അനന്തുവിന്റെ നേതൃത്വത്തില്‍ 20 യുവാക്കളടങ്ങിയ സംഘം മാസംതോറും 8,000 മുതല്‍ 10,000 വരെ ഗുളികകള്‍ മുംബൈയില്‍നിന്ന് കൂറിയറായി എത്തിച്ച് വിറ്റുവരികയായിരുന്നെന്ന് എക്‌സൈസ് പറഞ്ഞു.

പിടിയിലായ അനന്തുവും അലക്സും

കൊല്ലം: ലഹരിക്കായി ഉപയോഗിക്കുന്ന 2000 ഗുളികകളുമായി രണ്ടുയുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. സൈക്കോട്രോപ്പിക്ക് ഡ്രഗ് ഇനത്തില്‍പ്പെടുന്ന ഗുളികകളുമായി മയ്യനാട് വലിയവിള സുനാമി ഫ്‌ലാറ്റ് ബ്ലോക്ക് 19/1ല്‍ അനന്തു (29), കൊല്ലം മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍-10ല്‍ അലക്‌സ് (26) എന്നിവരാണ് കൊല്ലം ആന്റിനാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ പിടിയിലായത്.

അനന്തുവിന്റെ നേതൃത്വത്തില്‍ 20 യുവാക്കളടങ്ങിയ സംഘം മാസംതോറും 8,000 മുതല്‍ 10,000 വരെ ഗുളികകള്‍ മുംബൈയില്‍നിന്ന് കൂറിയറായി എത്തിച്ച് വിറ്റുവരികയായിരുന്നെന്ന് എക്‌സൈസ് പറഞ്ഞു. വേദനസംഹാരിയായി ഉപയോഗിക്കുന്ന ഗുളിക ഒരെണ്ണത്തിന് 200 രൂപവരെയാണ് ഇവര്‍ ഈടാക്കിയിരുന്നത്. വിദ്യാര്‍ഥികളും യുവാക്കളുമാണ് പ്രധാന ഉപഭോക്താക്കള്‍.യുവാക്കള്‍ക്ക് ഗുളിക കച്ചവടം നടത്താനായി മൊബൈല്‍ ഫോണും വാഹനങ്ങളും സംഘം നല്‍കുമെന്ന് എക്‌സൈസ് പറയുന്നു. വില്‍പ്പന നടത്തിക്കിട്ടുന്ന തുക അതത് ദിവസം രാത്രി അനന്തുവിനെ ഏല്‍പ്പിക്കും. അടുത്ത ദിവസത്തേക്ക് വില്‍പ്പനയ്ക്കുള്ള ഗുളികകള്‍ അപ്പോള്‍ നല്‍കും.

സ്വകാര്യ കൂറിയര്‍ കമ്പനിവഴി മുംബൈയില്‍നിന്ന് വരുത്തിയ ഗുളികകള്‍ വാങ്ങാന്‍ എത്തിയപ്പോഴാണ് ഇവരെ ആശ്രമത്തുവച്ച് എക്‌സൈസ് പിടികൂടിയത്. ഗുളികകള്‍ പൊടിച്ച് വെള്ളത്തില്‍ കലക്കി കുത്തിവെച്ചാണ് കൂടുതലായും ഉപയോഗിക്കുന്നത്.

ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്. ഗുളികകളുടെ മാരക പാര്‍ശ്വഫലങ്ങള്‍ അറിയാവുന്നതിനാല്‍ വില്‍ക്കുന്ന ഇവരാരും ഇവ ഉപയോഗിക്കാറില്ലെന്നാണ് ചോദ്യംചെയ്തപ്പോള്‍ പ്രതികള്‍ പറഞ്ഞതെന്ന് എക്‌സൈസ് അറിയിച്ചു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ സംഘത്തിലെ മറ്റുള്ളവരെ ഉടന്‍ കണ്ടെത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ ബി.സുരേഷ് പറഞ്ഞു. ഷെഡ്യൂള്‍ എച്ച്-വണ്ണില്‍ പെടുന്ന ഗുളികകള്‍ അനധികൃതമായി കൊണ്ടുവന്നതിന് ഇവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറും അറിയിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു, പ്രിവന്റീവ് ആഫീസര്‍മാരായ മനു, രഘു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജൂലിയന്‍ ക്രൂസ്, ശ്രീനാഥ്, ഗോപകമാര്‍, അജിത്ത്, മുഹമ്മദ് കാഹില്‍ എന്നിവരും പങ്കെടുത്തു.


Content Highlights: two arrested with drugs in kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented