ദമ്പതിമാരെന്ന വ്യാജേന ഫ്‌ളാറ്റില്‍ താമസം, നടത്തിയിരുന്നത് ലഹരിവില്പന; രണ്ടുപേര്‍ അറസ്റ്റില്‍


ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരാണെന്ന വ്യാജേനയാണ് ഇവിടെ കഴിഞ്ഞിരുന്നത്.

സൂരജ് റൈ, സെന ഡിസൂസ

ഹൊസങ്കടി(കാസര്‍കോട്): ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പനനടത്തിയ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം ഹൊസങ്കടിയില്‍ സ്വകാര്യ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പനനടത്തുകയായിരുന്ന സ്ത്രീയും പുരുഷനുമാണ് ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത്.

മഞ്ചേശ്വരം ബടാജെയിലെ സൂരജ് റൈ (26), മഹാരാഷ്ട്ര താണെ സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് കാസര്‍കോട് ഡിവൈ.എസ്.പി. വി.വി. മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടിച്ചത്. ഇവരില്‍നിന്ന് 21 ഗ്രാം എം.ഡി.എം.എ.യും 10,850 രൂപയും കണ്ടെടുത്തു.



ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരാണെന്ന വ്യാജേനയാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഡിവൈ.എസ്.പി. സി.എ. അബ്ദുള്‍റഹീം, ഇന്‍സ്‌പെക്ടര്‍ എം. സന്തോഷ് കുമാര്‍, എസ്.ഐ.മാരായ അന്‍സാര്‍, തോമസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, സജീഷ്, ഹരീഷ്, ലിജോ എന്നിവരും പരിശോധകസംഘത്തിലുണ്ടായിരുന്നു.

Content Highlights: two arrested with drugs in kasargod


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented