കഞ്ചാവുകേസിൽ തിരൂർ കൽപകഞ്ചേരി പോലീസ് പിടികൂടിയവർ
തിരൂര്‍: ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ തിരൂര്‍ കല്‍പകഞ്ചേരിയില്‍ പിടിയില്‍. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കുഞ്ഞിന്‍കടവത്ത് വീട്ടില്‍ നൗഫല്‍ (28), താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിന്റെപുരയ്ക്കല്‍ സഹല്‍ (28) എന്നിവരെയാണ് കല്‍പകഞ്ചേരി എസ്.ഐ.യുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശില്‍നിന്ന് ട്രെയിന്‍മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ജില്ലയിലെ ചിലര്‍ ഇതിന്റെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പുത്തനത്താണി ബസ്സ്റ്റാന്‍ഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് അടുത്തുവെച്ചാണ് പ്രതികളെ അറസ്റ്റുചെയ്തത്.
താനൂര്‍ ഡി.വൈ.എസ്.പി. വി.വി. ബെന്നി, പരപ്പനങ്ങാടി സി.ഐ. കെ.ജെ. ജിനേഷ്, കല്‍പകഞ്ചേരി എസ്.ഐ. ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ താനൂര്‍ ഡാന്‍സാഫ് സ്‌ക്വാഡ്
ആണ് പരിശോധന നടത്തിയത്.
Content Highlights: two arrested with 8 kg ganja in tirur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..