ബുള്ളറ്റിൽ കറങ്ങി വഴിയാത്രക്കാരായ സ്ത്രീകളെ ഉപദ്രവിക്കുന്ന രണ്ടംഗ സംഘം പിടിയിൽ


ബൈപ്പാസിൽ വച്ച് സ്ത്രീകളെ കണ്ട പ്രിയങ്കേഷ് ഇവർക്കു സമീപത്തായി ബുള്ളറ്റ് നിർത്തിയ ഉടനെ സജു ഇവരെ ഉപദ്രവിക്കുകയായിരുന്നു. സ്ത്രീകൾ നിലവിളിച്ചതോടെ ഇവർ ബുള്ളറ്റ് വേഗത്തിൽ ഓടിച്ച് കടന്നുകളഞ്ഞു.

• സജു, പ്രിയങ്കേഷ്

പാറശ്ശാല: ബുള്ളറ്റിൽ കറങ്ങി വഴിയാത്രക്കാരായ സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. കുളത്തൂർ നല്ലൂർവെട്ടം ക്രൈസ്ത വിലാസത്തിൽ സജു(38), കുളത്തൂർ വെങ്കടമ്പിൽ താമസിക്കുന്ന കൊല്ലം സ്വദേശി ദീപു എന്നുവിളിക്കുന്ന പ്രിയങ്കേഷ്(34) എന്നിവരെയാണ് പൊഴിയൂർ പോലീസ് പിടികൂടിയത്. പ്രതികളെ ചോദ്യംചെയ്തു വരവെ സമാന പരാതിയുമായി വിദ്യാർഥിനിയും സ്‌റ്റേഷനിലെത്തി പരാതി നൽകിയതോടെ സജുവിനെതിരേ പോക്‌സോ കേസും ചുമത്തി പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു.

ഇത്തരത്തിൽ നിരവധി പരാതികൾ കഴിഞ്ഞ കുറച്ചുമാസങ്ങളായി പ്രദേശത്തുനിന്ന് ഉയർന്നുവന്നിരുന്നു. ഇക്കഴിഞ്ഞ 17-നാണ് പരാതിക്ക് ആസ്പദമായ സംഭവം. നിർമാണം പുരോഗമിക്കുന്ന മുക്കോല-കാരോട് ബൈപ്പാസിൽ അഞ്ചാലിക്കോണത്തിനും അയിര പാലത്തിനും ഇടയിൽ വച്ച് വൈകീട്ട് അഞ്ചു മണിയോടുകൂടി വഴിയാത്രക്കാരായ സ്ത്രീയ്ക്കു നേരേ ആക്രമണം ഉണ്ടാവുകയായിരുന്നു.



സജുവിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് പ്രിയങ്കേഷാണ് ഓടിച്ചിരുന്നത്. ബൈപ്പാസിൽ വച്ച് സ്ത്രീകളെ കണ്ട പ്രിയങ്കേഷ് ഇവർക്കു സമീപത്തായി ബുള്ളറ്റ് നിർത്തിയ ഉടനെ സജു ഇവരെ ഉപദ്രവിക്കുകയായിരുന്നു. സ്ത്രീകൾ നിലവിളിച്ചതോടെ ഇവർ ബുള്ളറ്റ് വേഗത്തിൽ ഓടിച്ച് കടന്നുകളഞ്ഞു. ഇവരുടെ ബുള്ളറ്റിന്റെ നമ്പർ മനസ്സിലാക്കിയതിനാൽ ഇതുപയോഗിച്ച് പൊഴിയൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

പിടിയിലായ ഇവരെ ചോദ്യംചെയ്ത് വരവെ വെള്ളിയാഴ്ച രാവിലെ മാവിളക്കടവിനു സമീപത്തുവച്ച് വിദ്യാർഥിനിയെ ബുള്ളറ്റിലെത്തിയ ഒരാൾ സമാനമായി ഉപദ്രവിച്ചതായുള്ള പരാതിയുമായി വിദ്യാർഥിനിയും അമ്മയും സ്‌റ്റേഷനിൽ എത്തി. വിദ്യാർഥിനി സജുവിനെ തിരിച്ചറിഞ്ഞതോടെ പോലീസ് സജുവിനെതിരേ പോക്‌സോ ചുമത്തി പുതിയ കേസും രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ച രാവിലെ സജു ഒറ്റയ്ക്കു സഞ്ചരിച്ചാണ് മാവിളക്കടവ് ഭാഗത്തു വച്ച് വിദ്യാർഥിനിയെ ശാരീരികമായി ഉപദ്രവിച്ചത്.

Content Highlights: Two arrested on charge of assaulting womans


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented