പ്രതീകാത്മക ചിത്രം
കോഴിക്കോട്: സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ അബൂക്കർ (65), സെയ്തലവി (64) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു ഇരുവരുടെയും അറസ്റ്റ്.
സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് നഗരത്തിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. മാർച്ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
കോഴിക്കോട് സ്വദേശിയായ മറ്റൊരു സീരിയൽ നടിയാണ് പ്രതികളെ പരിചയപ്പെടുത്തി നൽകിയതെന്നും സീരിയലിന്റെ കാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞാണ് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പാനീയത്തിൽ ലഹരിമരുന്ന് കലർത്തിനൽകി പീഡിപ്പിച്ചെന്നായിരുന്നു കോട്ടയം സ്വദേശിനിയായ യുവതിയുടെ ആരോപണം.
യുവതിയെ കണ്ണൂർ സ്വദേശിനിയായ ഒരു സ്ത്രീയാണ് കോഴിക്കോട് എത്തിച്ചതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പീഡനത്തിന് ഇരയായ യുവതിയെ ഫോണിൽ വിളിച്ച് പരിചയപ്പെടുകയായിരുന്നു.
അതേസമയം, അറസ്റ്റിലായവർ സീരിയലുമായി ബന്ധം ഉള്ളവരല്ലെന്നും അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയിട്ടില്ലെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Content Highlights: two arrested in torturing a lady by offering chance in serials
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..