നന്ദ, അനുസിയ
വരന്തരപ്പിള്ളി: മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്‍നിന്ന് പത്ത് പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍. തിരുച്ചിറപ്പിള്ളി അരക്കൂര്‍ സ്വദേശി നന്ദ (19), കോയമ്പത്തൂര്‍ തെന്‍സങ്കപാളയം സ്വദേശി അനുസിയ (18) എന്നിവരെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മുപ്ലിയം മഠപ്പിള്ളിക്കാവ് അമ്പലത്തിന് സമീപം ചുള്ളിപ്പറമ്പില്‍ വിഷ്ണുദാസിന്റെ വീട്ടിലാണ് തിങ്കളാഴ്ച ഇവര്‍ മോഷണം നടത്തിയത്.
കൊടകര ശാന്തിനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ ആക്രിക്കച്ചവടവും നടത്തിവന്നിരുന്നു. പകല്‍സമയം പലയിടങ്ങളിലും വീടുകളിലെത്തി സഹായാഭ്യര്‍ഥന നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. മുപ്ലിയത്തെ വീട്ടിലെത്തിയ പ്രതികള്‍ മുന്‍വശത്തെ കാര്‍പ്പെറ്റിന് താഴെ വെച്ചിരുന്ന താക്കോലെടുത്ത് വാതില്‍ തുറന്നാണ് അകത്തു കടന്നത്. വീടിനകത്തിരുന്ന താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന മോഷ്ടാക്കള്‍ ആഭരണങ്ങളുമായി കടക്കുകയായിരുന്നു.
പ്രദേശത്ത് ചുറ്റിത്തിരിഞ്ഞിരുന്ന തമിഴ് യുവതീയുവാക്കളെക്കുറിച്ച് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. നേരത്തേ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കസ്റ്റഡിയിലെടുത്തിരുന്ന പ്രതികളുടെ ചിത്രം കാണിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് മോഷ്ടാക്കളെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതിയില്ലാതിരുന്നതിനാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ താമസിച്ചിരുന്ന കൊടകരയിലെ വാടകവീട്ടില്‍നിന്ന് കണ്ടെടുത്തു. വരന്തരപ്പിള്ളി എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണന്, എസ്.ഐ. ലാലു, എ.എസ്.ഐ. ഡാജി, എസ്.സി.പി.ഒ. ബിനോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി.
Content Highlights: two arrested in theft case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..