സുമേഷ്
ഷൊര്‍ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിക്കുന്നയാളെയും കേബിള്‍ തൊഴിലാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. കേബിള്‍ തൊഴിലാളി കുളപ്പുള്ളി കല്ലിപ്പാടം തൂക്കാട്ടുപറമ്പില് സുമേഷ് (29), കുട്ടിയുടെ അമ്മയ്ക്കൊപ്പം ഒരുവര്‍ഷത്തോളമായി താമസിക്കുന്നയാള്‍ എന്നിവരാണ് അറസ്റ്റിലായത്. പത്താംക്ലാസ് വിദ്യാര്‍ഥിയായ കുട്ടി സ്കൂളില്‍നിന്നും കൊടുത്തുവിട്ട ഹോംവര്‍ക്ക് ചെയ്യാതെവന്നത് അധ്യാപകര്‍ കണ്ടെത്തി ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
ആദ്യം ഉപദ്രവിച്ചത് അമ്മയ്ക്കൊപ്പം താമസിക്കുന്നയാളാണെന്ന് കുട്ടി പറഞ്ഞതിനെത്തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുട്ടിയുടെ വിശദമായ മൊഴിയെടുത്തപ്പോഴാണ് ടി.വി. കേബിള്‍ അറ്റകുറ്റപ്പണിക്കെത്തിയയാളും പീഡിപ്പിച്ചെന്ന് അറിയുന്നതെന്ന് പോലീസ് പറയുന്നു. ടി.വി. കേബിള്‍ തകരാര്‍ പരിഹരിക്കാനെത്തിയപ്പോള്‍ പീഡിപ്പിച്ചെന്നായിരുന്നു മൊഴി. ചൈല്‍ഡ് ലൈന്‍ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ച് അധ്യാപകരാണ് ആദ്യം പരാതി അറിയിച്ചത്. തുടര്‍ന്ന്, ചൈല്‍ഡ് ലൈന്‍ പ്രാഥമികാന്വേഷണം നടത്തി വിവരം പോലീസിനെ അറിയിക്കയായിരുന്നു.
അറസ്റ്റിലായ രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..