മദ്യപിച്ചെത്തി ഓണാഘോഷ പരിപാടി അലങ്കോലമാക്കി, വാഴക്കുലകള്‍ വെട്ടി നശിപ്പിച്ചു; രണ്ടുപേര്‍ പിടിയില്‍


ശരത്കുമാറും അനീഷും

പാരിപ്പള്ളി: ഓണാഘോഷ പരിപാടികള്‍ അലങ്കോലപ്പെടുത്തിയ രണ്ടുപേര്‍ പോലീസ് പിടിയില്‍. കല്ലുവാതുക്കല്‍ മേവനക്കോണം ശ്രീരാഗത്തില്‍ ശരത്ത്കുമാര്‍ (34), ശ്രീരാമപുരം ആഴാത്ത്വീട്ടില്‍ അനീഷ് (33) എന്നിവരാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്.

പട്ടാളക്കാരനായ ശരത്ത്കുമാറും രണ്ടാം പ്രതിയായ അനീഷും കല്ലുവാതുക്കല്‍ വയലില്‍ അമ്പലത്തിന് സമീപത്തുനടന്ന ഓണഘോഷപരിപാടിയില്‍ മദ്യപിച്ചെത്തി പരിപാടികള്‍ അലങ്കോലമാക്കുകയും പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്ലസ്ടു വിദ്യാര്‍ഥിയെ മര്‍ദിക്കുകയും ചെയ്‌തെന്ന് പോലീസ് പറയുന്നു. സമീപത്തുണ്ടായിരുന്ന വാഴക്കുലകളും മറ്റും ഇവര്‍ വെട്ടി നശിപ്പിച്ചു.

പാരിപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.അല്‍ജബ്ബാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ്‌കുമാര്‍, സാബുലാല്‍, എസ്.സി.പി.ഒ. നൗഷാദ് സി.പി.ഒ.മാരായ സുഭാഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: two arrested in parippally kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented