വിമാനമാര്‍ഗം കൂറിയറായി എംഡിഎംഎ, പലതവണ കടത്തിയെന്ന് പ്രതികള്‍; ആഫ്രിക്കന്‍ പൗരനെ തേടി പോലീസ്


ദയാൽ, അഖിൽ

തൃശ്ശൂര്‍: മയക്കുമരുന്ന് കടത്തുകേസില്‍ അറസ്റ്റിലായ പ്രതികളെ വീണ്ടും ചോദ്യംചെയ്തപ്പോള്‍ പുറത്തുവന്നത് വമ്പന്‍ മയക്കുമരുന്നുകടത്തിന്റെ വഴികള്‍. വിമാനം വഴിയും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ എറണാകുളത്തെ കൂറിയര്‍ കമ്പനി ഓഫീസില്‍നിന്ന് ഇവര്‍ക്ക് അയച്ച അരക്കിലോ എം.ഡി.എം.എ. പിടികൂടി. മാര്‍ക്കറ്റില്‍ 20 ലക്ഷത്തോളം രൂപ വിലയുണ്ടിതിന്. ന്യൂഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗമാണ് കൂറിയര്‍ അയച്ചിരിക്കുന്നത്.

കേച്ചേരി പറപ്പൂപ്പറമ്പില്‍ വീട്ടില്‍ ദയാല്‍ (27), ആളൂര്‍ മന റോഡില്‍ കോട്ടയില്‍ അഖില്‍ (24) എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. കൂറിയറായി വിമാനത്തില്‍ പലതവണ ലഹരികടത്ത് നടത്തിയിരുന്നെന്നും ഇവര്‍ സമ്മതിച്ചു. ന്യൂഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് ലഹരി കടത്തിയിരുന്നത്. ഡല്‍ഹിയില്‍ ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയിരുന്നത് ഒരു ആഫ്രിക്കന്‍ പൗരനാണ്. ഇയാളെ പോലീസ് തിരയുന്നുണ്ട്.



ഓഗസ്റ്റ് പതിനൊന്നിനാണ് ഇവര്‍ മയക്കുമരുന്നുമായി തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് പരിസരത്തുനിന്ന് അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. പിന്നീട് ഈസ്റ്റ് പോലീസ് ഇവരെ വീണ്ടും കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുകയായിരുന്നു.

Content Highlights: two arrested in mdma case thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented