മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; വില്‍പ്പനയ്‌ക്കെത്തിച്ച ഒമ്പതര കിലോയുമായി രണ്ടുപേര്‍ പിടിയില്‍


അറസ്റ്റിലായ പ്രതികൾ | Photo: Special Arrangement

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട. വില്‍പ്പനയ്ക്കായി എത്തിച്ച ഒമ്പതര കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. അലനെല്ലൂര്‍ സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. ചെറൂക്കന്‍ യൂസഫ് (35), പാക്കത്ത് ഹംസ (48) എന്നിവരെ പാണമ്പിയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവും സിന്തറ്റിക് ലഹരിമരുന്നുകളും കേരളത്തിലേക്ക് കടത്തുന്ന സംഘത്തെ കുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം. സന്തോഷ് കുമാര്‍, സി.ഐ. സി. അലവി എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. എ.എം. യാസിറും സംഘവും പെരിന്തല്‍മണ്ണ ടൗണിലും പരിസരപ്രദേശങ്ങളിലും നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ് ഗുഡ്‌സ് വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയ 9.450 കിലോഗ്രാം കഞ്ചാവുമായി പ്രതികള്‍ പിടിയിലായത്.

പെരിന്തല്‍മണ്ണ സ്റ്റേഷനിലെ വനിതാ എസ്.സി.പി.ഒ. ജയമണി, സി.പി.ഒമാരായ അബ്ദുള്‍ സത്താര്‍, സല്‍മാന്‍ ഫാരിസ്, ഡ്രൈവര്‍ എസ്.സി.പി.ഒ നജീബ് എന്നിവരും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്.

Content Highlights: arrest, ganja, sale


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented