ബസില്‍ കൊടുത്തുവിട്ട 1.36 ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു, രണ്ട് പേര്‍ പിടിയില്‍


മുരുഗന്‍ തെന്മല

അറസ്റ്റിലായ പ്രതികൾ സുധീഷും സജിമോനും, പിടികൂടിയ ലോട്ടറി | Photo: Special Arrangement

കൊല്ലം: കോഴഞ്ചേരിയില്‍ നിന്ന് ആര്യങ്കാവിലേക്ക് കൊടുത്തുവിട്ട 1.36 ലക്ഷം വിലമതിക്കുന്ന 4200 ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍.ആര്യങ്കാവ് പൂത്തോട്ടം സ്വദേശി സുധീഷ്,കുളത്തൂപ്പുഴ മാര്‍ത്താണ്ഡകര സ്വദേശി സജിമോന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ആര്യങ്കാവ് ഭരണി ലക്കി സെന്ററിലേക്ക് കൊടുത്തുവിട്ട ലോട്ടറിയാണ് മോഷണംപോയത്.സാധാരണയായി കോഴഞ്ചേരിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയിലാണ് ലോട്ടറി കൊടുത്തുവിടുന്നത്.ആര്യങ്കാവില്‍ എത്തുമ്പോള്‍ ബസ് ജീവനക്കാര്‍ ലോട്ടറി ഏജന്‍സിക്ക് ടിക്കറ്റ് അടങ്ങുന്ന ലഗേജ് കൈമാറുകയാണ് പതിവ്.



ചൊവ്വാഴ്ച രാത്രി സമാനരീതിയില്‍ കോട്ടയം-തെങ്കാശി ബസ് ലോട്ടറികടയുടെ മുന്നില്‍ നിര്‍ത്തിയപ്പോള്‍ ഒരാള്‍വന്നു ലോട്ടറി കൈപ്പറ്റുകയും ചെയ്തു.എന്നാല്‍ ഏജന്‍സിക്ക് ലോട്ടറി കിട്ടാത്തതിനാല്‍ അവര്‍ കോഴഞ്ചേരിയില്‍ ബന്ധപ്പെട്ടപ്പോള്‍ കൊടുത്തുവിട്ടതായി മറുപടി ലഭിച്ചു.

ബസ് ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ ലോട്ടറി ഒരാള്‍ക്ക് കൈമാറിയതായും അറിയിച്ചു.ഇതോടെ ഏജന്‍സി തെന്മല പോലീസില്‍ പരാതിനല്‍കി. പോലീസ് അന്വേഷണത്തില്‍ സംഭവം നടക്കുമ്പോള്‍ രണ്ടു കെ.എസ്.ആര്‍.ടിസി ബസുകള്‍ കടന്നുപോയെന്ന് മനസ്സിലായി. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ലോട്ടറി കടത്തിയ സുധീഷിനെ തിരിച്ചറിഞ്ഞത്.

ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന് ലോട്ടറി മാര്‍ത്താണ്ഡകരം സ്വദേശി സജിമോന് കൈമാറിയതായും അറിഞ്ഞു.തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ പോലീസ് ഇരുവരെയും പിടികൂടുകയും ലോട്ടറി കണ്ടെത്തുകയും ചെയ്തു.

കണ്ടെത്തിയ ലോട്ടറികള്‍ വ്യാഴം,വെള്ളി ദിവസങ്ങളില്‍ നറുക്കെടുപ്പ് നടന്നവയാണ്.കണ്ടെത്തിയ ലോട്ടറിയില്‍ 40000 ഓളം രൂപയുടെ സമ്മാനമുള്ളതായി ലോട്ടറി ഏജന്‍സി പോലീസിനോട് പറഞ്ഞു.തെന്മല സ്റ്റേഷന്‍ ഓഫീസര്‍ കെ.ശ്യാം,എസ്.ഐ സുബിന്‍ തങ്കച്ചന്‍,സി.പി.ഒമാരായ അനീഷ്,സുജിത്,വിഷ്ണു,രഞ്ജിത്ത്,നിതിന്‍,ജ്യോതിഷ് എന്നിവരങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: crime, lottery robbery, arrest, kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented