വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, മറ്റൊരു കുട്ടിയെ പീഡിപ്പിച്ചു; രണ്ടുപേര്‍ പിടിയില്‍


അഖിൽസാബു, അരവിന്ദ്

കോട്ടയം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലും മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും രണ്ട് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. ചിറക്കടവ് മൂങ്ങാത്തറ ഭാഗത്ത് മാടപ്പള്ളി ഇടമല വീട്ടില്‍ അഖില്‍ സാബു(23), ചിറക്കടവ് തൊട്ടിയില്‍ പടിഭാഗം ചെറിയമറ്റം വീട്ടില്‍ സി.ഡി.അരവിന്ദ് (20) എന്നിവരെയാണ് പൊന്‍കുന്നം പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.രാജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായ അഖില്‍ സാബു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. ഓട്ടോഡ്രൈവറായ അരവിന്ദ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു.

എസ്.ഐ.മാരായ റെജിലാല്‍, അംശു പി.എസ്., സി.പി.ഒ.മാരായ റിച്ചാര്‍ഡ് സേവ്യര്‍, പ്രിയ എന്‍.ജി. എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.

Content Highlights: two arrested in kottayam for raping minor girls


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented