ജിനരാജ്, വത്സൻ മത്തായി
കിഴക്കമ്പലം: വിവിധ ബോര്‍ഡ്, കോര്‍പ്പറേഷന്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുത്തന്‍കുരിശ് കാണിനാട് വട്ടത്തില്‍ ജിനരാജ് (64), കിഴക്കമ്പലം ഞാറള്ളൂര്‍ ടെക്‌സാസ് വില്ലയില്‍ വെണ്ണിത്തടത്തില്‍ വത്സന്‍ മത്തായി (52) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കുട്ടമംഗലം സ്വദേശിയില്‍ നിന്ന് നാലരലക്ഷം രൂപയും, മില്‍മയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് പുത്തന്‍കുരിശ് സ്വദേശിയില്‍ നിന്ന് മൂന്നുലക്ഷം രൂപയും തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. ബെവ്‌കോയുടെ വ്യാജലെറ്റര്‍ പാഡില്‍ നിയമന ഉത്തരവും നല്‍കിയിരുന്നു. ജോലിയില്‍ പ്രവേശിക്കാന്‍ പോകുമ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് നിയമന ഉത്തരവുകള്‍ മാറ്റി മാറ്റി നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ബെവ്‌കോയുടെ പേരില്‍ മൂന്ന് കത്തുകള്‍ യുവാവിന് നല്‍കിയിട്ടുണ്ട്.
ജിനരാജ് റിട്ടയേഡ് ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നും, രാഷ്ട്രീയക്കാരനാണെന്നും പറഞ്ഞാണ് പരിചയപ്പെടുത്തിയിരുന്നത്. നിരവധി പേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. മറ്റുചില സ്ഥാപനങ്ങളിലും ഇവര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചതായി വിവരമുണ്ട്.
ജിനരാജിനെതിരേ അമ്പലമേട്, എറണാകുളം നോത്ത്, ഞാറയ്ക്കല്‍ സ്റ്റേഷനുകളിലും സമാനമായ കേസുകളുണ്ട്.
പ്രതികളെ പോലീസ് പിടികൂടിയശേഷം ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളി വന്നിരുന്നു. ഈ വിളിവന്ന നമ്പര്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Content Highlights: two arrested in job fraud case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..