ഇനി നേരിട്ട് കണ്ടാലോ, ഇന്‍സ്റ്റഗ്രാം വഴി ഹണിട്രാപ്പ്; പണവും മൊബൈലും കവര്‍ന്ന രണ്ടുപേര്‍ പിടിയില്‍


അനീഷ, ജംഷാദ്

കോഴിക്കോട്: ഹണിട്രാപ്പില്‍ കുരുക്കി പണവും മൊബൈല്‍ഫോണും കവര്‍ന്ന രണ്ടുപേര്‍ ടൗണ്‍ പോലീസിന്റെ പിടിയില്‍. അരീക്കാട് പുഴക്കല്‍വീട്ടില്‍ പി. അനീഷ (24), നല്ലളം ഹസ്സന്‍ഭായ് വില്ലയില്‍ പി.എ. ഷംജാദ് (26) എന്നിവരാണ് അറസ്റ്റിലായത്.

സാമൂഹികമാധ്യമങ്ങളില്‍ അക്കൗണ്ടുകളുണ്ടാക്കി ഹണിട്രാപ്പില്‍ കുരുക്കി വിവിധയിടങ്ങളില്‍ വിളിച്ചുവരുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ കവരുകയാണ് പതിവ്. റെയില്‍വേസ്റ്റേഷനുസമീപം ആനിഹാള്‍ റോഡില്‍വെച്ച് കാസര്‍കോട് ചന്ദ്രഗിരി സ്വദേശിയുടെ പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസിലാണ് ഇവര്‍ പിടിയിലായത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട യുവാവിനെ യുവതിയെ കാണാന്‍ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.തുടര്‍ന്ന് ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഒപ്പമുള്ള ഷംജാദുമായിച്ചേര്‍ന്ന് മര്‍ദിച്ചു സാധനങ്ങള്‍ കൈക്കലാക്കുകയായിരുന്നു.

സമാനമായ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും പലരും മാനഹാനി ഭയന്ന് പരാതി നല്‍കാറില്ലെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു. മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ചെയ്ത എന്‍.ഡി.പി.എസ്. കേസില്‍ അടുത്തിടെയാണ് യുവതി ജാമ്യത്തിലിറങ്ങിയത്. ടൗണ്‍ എസ്.ഐ.മാരായ, എസ്. ജയശ്രീ, അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജേഷ്‌കുമാര്‍, ഉദയകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജേഷ്, ജിതേന്ദ്രന്‍, സുജന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: two arrested in honey trap theft case kozhikode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented