പ്രണയം നടിച്ച് പീഡനം, സുഹൃത്തിനും കൈമാറി; പോക്‌സോ പ്രതി അടക്കം രണ്ടുപേര്‍ പിടിയില്‍


Screengrab: Mathrubhumi News

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഭരണിക്കാവ് സ്വദേശിയും സ്വകാര്യ ബസ് കണ്ടക്ടറുമായ അരുണ്‍, ടാക്‌സി ഡ്രൈവറായ മനുമോഹന്‍ എന്നിവരെയാണ് ചെങ്ങന്നൂര്‍ സി.ഐ. ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ഒന്നാംപ്രതിയായ അരുണ്‍ പ്രണയം നടിച്ചാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പിന്നീട് മനുമോഹന് പെണ്‍കുട്ടിയെ കൈമാറി. ഇയാളും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മൊഴി.

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനം പുറത്തറിയുന്നത്. തുടര്‍ന്ന് ആനയടിയില്‍നിന്ന് അരുണിനെയും കുമ്പഴയില്‍നിന്ന് മനുമോഹനെയും പിടികൂടുകയായിരുന്നു. ഒന്നാംപ്രതിയായ അരുണ്‍ നൂറനാട്, വള്ളിക്കുന്നം സ്റ്റേഷനുകളില്‍ പോക്‌സോ കേസുകളിലടക്കം പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Content Highlights: two arrested in chengannur for raping minor girl


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022

Most Commented