ആദിൽ മുഹമ്മദ്, സഹീർഖാൻ
മണ്ണഞ്ചേരി(ആലപ്പുഴ): മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് മര്‍ദിച്ച സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. നൂറനാട് പാലക്കല്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കണ്ടിരിയകത്ത് വീട്ടില്‍ ആദില്‍ മുഹമ്മദ് (വിച്ചു-18), കായംകുളം നഗരസഭ ആറാം വാര്‍ഡില്‍ എരുവ കുറ്റിത്തറ കിഴക്കേതില്‍ സഹീര്‍ഖാന്‍ (20) എന്നിവരാണ് പിടിയിലായത്. ഇവരെ റിമാന്‍ഡുചെയ്തു.
മണ്ണഞ്ചേരി പഞ്ചായത്ത് 15-ാം വാര്‍ഡ് ആര്യാട് നോര്‍ത്ത് കോളനിയില്‍ ശശികുമാറിന്റെ മകന്‍ ശ്യംകുമാറി(21)നെയാണ് തട്ടിക്കൊണ്ടുപോയത്. കേസിലെ മുഖ്യ ആസൂത്രകനും ആദില്‍ മുഹമ്മദിന്റെ സഹോദരനുമായ അച്ചുവിനും മറ്റൊരു സഹായിക്കുമായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പിടിയിലായവര്‍ മുന്‍പും ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായിരുന്നെന്ന് പോലീസ് പറഞ്ഞു.
ആദിക്കാട്ടുകുളങ്ങരയിലെ ലോഡ്ജില്‍നിന്നാണ് ശ്യാംകുമാറിനെ പോലീസ് മോചിപ്പിച്ചത്. ശ്യാംകുമാറും സുഹൃത്തുക്കളായ അനസും അച്ചുവും ബെംഗളൂരുവില്‍ ജോലിചെയ്തിരുന്നു. ഈ പരിചയത്തില്‍ അച്ചുവിന്റെ ബൈക്കും ഫോണും ശ്യാംകുമാറും അനസും വായ്പയായി വാങ്ങി.
പിന്നീട് ഫോണ്‍ വില്‍ക്കുകയും ബൈക്ക് പണയപ്പെടുത്തുകയും ചെയ്തു. ഇത് തിരികെ ലഭിക്കാനായി മൂവരുടെയും മറ്റൊരു പരിചയക്കാരനായ സഹീര്‍ഖാന്‍ വഴി അച്ചു, ശ്യാംകുമാറിനെ വിളിച്ചുവരുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടോടെയാണ് ശ്യംകുമാറിനെ കാണാതായത്. പണമാവശ്യപ്പെട്ട് ഭീഷണിവന്നതോടെ വീട്ടുകാര്‍ ഞായറാഴ്ച മണ്ണഞ്ചേരി പോലീസില്‍ പരാതിനല്‍കി. ശ്യാംകുമാറിന്റെ ഫോണില്‍നിന്നാണ് പ്രതികള്‍ വീട്ടുകാരെ വിളിച്ചത്.
എസ്.എച്ച്.ഒ. പി.കെ. മോഹിത്, പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ആര്‍. ബിജു, എസ്.ഐ.മാരായ അശോകന്‍, ബി.കെ. വിനോദ്, സി.പി.ഒ.മാരായ ഷാനവാസ്, കൃഷ്ണകുമാര്‍, പ്രവീണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
Content Highlights: two arrested in alappuzha for kidnapping a youth


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..