ഭാര്യ പിണങ്ങിപ്പോയി, ഭാര്യാമാതാവിന്റെ വീടിന് നേരേ പടക്കമെറിഞ്ഞ് ഭര്‍ത്താവ്; സുഹൃത്തും അറസ്റ്റില്‍


കവിതയുടെ മകളുടെ ഭര്‍ത്താവാണ് ഒന്നാം പ്രതിയായ ശ്രീനാഥ്. ഭാര്യ പിണങ്ങി അമ്മയുടെ വീട്ടിലേക്ക് മടങ്ങിയതിലുള്ള വിരോധമാണ് പടക്കമേറില്‍ കലാശിച്ചത്.

ശ്രീനാഥ്, വിഷ്ണു

ചിറയിന്‍കീഴ്: ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ഭാര്യാമാതാവിന്റെ വീടിനുനേരേ പടക്കമെറിഞ്ഞ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍.

ആറ്റിങ്ങല്‍ വേലാംകോണം ശിവശക്തി വീട്ടില്‍ ശ്രീനാഥ് (റപ്പായി-26), അഞ്ചുതെങ്ങ് അരിവാളം ലക്ഷ്മിവിലാസം വിഷ്ണു (ജഗ്ഗു-22) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് കിഴുവിലം ചെറുവള്ളിമുക്ക് കാടായിക്കോണം പള്ളിക്ക് സമീപം അക്കരവീട്ടില്‍ കവിതയുടെ വീട്ടിലേക്കാണ് പ്രതികള്‍ പടക്കമെറിഞ്ഞത്. സംഭവത്തില്‍ വീടിന്റെ മുന്‍വശത്തെ കതക് കത്തിനശിച്ചു.

കവിതയുടെ മകളുടെ ഭര്‍ത്താവാണ് ഒന്നാം പ്രതിയായ ശ്രീനാഥ്. ഭാര്യ പിണങ്ങി അമ്മയുടെ വീട്ടിലേക്ക് മടങ്ങിയതിലുള്ള വിരോധമാണ് പടക്കമേറില്‍ കലാശിച്ചത്. ശ്രീനാഥിന്റെ സുഹൃത്താണ് രണ്ടാം പ്രതിയായ വിഷ്ണു.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ജി.ബിനുവിന്റെ നേതൃത്വത്തില്‍ ചിറയിന്‍കീഴ് എസ്.എച്ച്.ഒ. ജി.ബി. മുകേഷ്, എസ്.ഐ. ഡി.ശാലു, സി.പി.ഒ.മാരായ നൂറുല്‍ അമീന്‍, അരവിന്ദ്, മുസമില്‍, അഞ്ചുതെങ്ങ് എസ്.ഐ. സജീവ്, സീനിയര്‍ സി.പി.ഒ. സജു, ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Content Highlights: two arrested for throws firecrackers into a home in chirayinkeezhu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023

Most Commented