വീട്ടിലേക്ക് രാത്രി പടക്കമെറിഞ്ഞ് യുവാക്കള്‍, ബാഗില്‍ സ്വയം നിര്‍മിച്ച സ്‌ഫോടകവസ്തുക്കള്‍


പോലീസ് കണ്ടെടുത്ത സ്‌ഫോടകവസ്തുക്കൾ. ഇൻസെറ്റിൽ അറസ്റ്റിലായ അച്ചു അരുൺ, വിപിൻ

പാറശ്ശാല: കഞ്ചാവുവില്‍പ്പന വിലക്കിയതിന്റെ പേരില്‍ വീട്ടിലേക്ക് രാത്രിയില്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ ഒട്ടേറെ കേസുകളില്‍ പ്രതികളായ രണ്ടുപേരെ പാറശ്ശാല പോലീസ് പിടികൂടി. ഒരാളില്‍നിന്ന് ഇരുപതോളം സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു.

പാറശ്ശാലയ്ക്കു സമീപം പാലക്കുഴി ചിറക്കുളം മേഖല കേന്ദ്രീകരിച്ച് കഞ്ചാവുവില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളായ പാലക്കുഴി പുത്തന്‍വീട്ടില്‍ പീലി വിപിന്‍ എന്നറിയപ്പെടുന്ന വിപിന്‍ (24), മുര്യങ്കര വെട്ടുവിള മണികണ്ഠ വിലാസത്തില്‍ അച്ചു അരുണ്‍ (27) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രിയിലാണ് വിപീഷിന്റെ വീട്ടിലേക്കു പടക്കം എറിഞ്ഞത്. ഇതുസംബന്ധിച്ചുള്ള പരാതിയില്‍ പാറശ്ശാല പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

പിടിയിലായ അച്ചു അരുണിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്ന് പോലീസ് ബോംബിനു സമാനമായ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളും കണ്ടെടുത്തു. സ്‌ഫോടകവസ്തുക്കള്‍ അച്ചു അരുണ്‍ സ്വയം നിര്‍മിച്ചവയാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവുവില്‍പ്പനയോടൊപ്പം പിടിച്ചുപറിയും ഗുണ്ടാക്രമണങ്ങളും നടത്തുന്ന അച്ചു അരുണ്‍ ഇത്തരം ആക്രമണങ്ങള്‍ക്കു വേണ്ടിയാണ് ഇവ നിര്‍മിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ പാറശ്ശാല പോലീസ് സ്റ്റേഷനില്‍ 16 കേസുകളിലും വിപിന്‍ വധശ്രമമുള്‍പ്പെടെ അഞ്ച് കേസുകളിലും പ്രതികളാണ്.

പാറശ്ശാല എസ്.എച്ച്.ഒ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തില്‍ പ്രൊബേഷണറി എസ്.ഐ. ജിതിന്‍വാസ്, സി.പി.ഒ.മാരായ അനില്‍ ചിക്കു, രാകേഷ്, മെര്‍ലിന്‍ജോയ്, സൂരജ്, രഞ്ജിത്ത് രാജ്, സന്തോഷ് കുമാര്‍, വിജയ് വിനോദ്, ദിപു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


Content Highlights: two arrested for throwing explosives to a house

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented