ബൈക്കില്‍ കറങ്ങിനടന്ന് കാണിക്കവഞ്ചി കുത്തിത്തുറക്കും, നിരവധി മോഷണക്കേസുകള്‍; രണ്ടുപേര്‍ പിടിയില്‍


മുഹമ്മദ് അൻവർഷാ, സരിത

കോട്ടയം: ബൈക്കില്‍ കറങ്ങിനടന്ന് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കാപ്പില്‍മേക്ക് മുറിയില്‍ ആഞ്ഞിലിമൂട്ടില്‍ കിഴക്കേതില്‍ വീട്ടില്‍ മുഹമ്മദ് അന്‍വര്‍ഷാ (23) കാര്‍ത്തികപ്പള്ളി കൃഷ്ണപുരം വില്ലേജില്‍ പള്ളികണക്ക് മുറിയില്‍ ചാലക്കല്‍ കോളനിയില്‍ ശിവജി ഭവനം വീട്ടില്‍ സരിത (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേര്‍ന്ന് ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വൈക്കം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഏറ്റൂമാനൂരില്‍നിന്ന് പ്രതികളെ പിടികൂടിയത്.

ഇരുവരും നിരവധി മോഷണ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. അന്‍വര്‍ഷായും സരിതയും 2018 മുതല്‍ ഒരുമിച്ചായിരുന്നു താമസം. ഇരുവരും ബൈക്കില്‍ കറങ്ങിനടന്നാണ് മോഷണം നടത്തിയിരുന്നത്. ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാതെ മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അവിടെ ലോഡ്ജില്‍ മുറിയെടുക്കുകയും മോഷണം നടത്തിയതിനുശേഷം കടന്നുകളയുകയുമാണ് പതിവ്. ഇവര്‍ക്കെതിരേ കായംകുളം,കുമളി,കട്ടപ്പന, കരുനാഗപ്പള്ളി, പെരുവന്താനം, എന്നീ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.



ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നിര്‍ദേശപ്രകാരം വൈക്കം സ്റ്റേഷന്‍ എസ്.എച്ച്.ഒ. കൃഷ്ണന്‍ പോറ്റി, എസ്.ഐ അജ്മല്‍ ഹുസൈന്‍, സി.പി.ഒ.മാരായ ജാക്‌സണ്‍, സാബു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

Content Highlights: two arrested for temple theft in vaikkom kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented