ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി യുവാവിനെ വിവസ്ത്രനാക്കി, കെട്ടിയിട്ട് കവര്‍ച്ച; പ്രതികള്‍ പിടിയില്‍


അർഷാദ്, അരുൺ

തൃപ്പൂണിത്തുറ: ഫ്‌ളാറ്റില്‍ അതിക്രമിച്ചുകയറി യുവാവിനെ കെട്ടിയിട്ട് പണവും മറ്റും കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര അമ്പാടിമല ചാണിയില്‍ കുഞ്ഞപ്പു എന്ന അരുണ്‍ (25), മട്ടാഞ്ചേരി പുതിയ റോഡ് ബംഗ്ലാവ്പറമ്പില്‍ അര്‍ഷാദ് (26) എന്നിവരെയാണ് തൃപ്പൂണിത്തുറ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

തൃപ്പൂണിത്തുറ ചാത്താരിയിലെ ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറി ഇവിടെയുണ്ടായിരുന്ന യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിടുകയും പണവും മൊബൈല്‍ ഫോണും വിലപിടിപ്പുള്ള വസ്ത്രങ്ങളും മറ്റും കവര്‍ച്ച ചെയ്ത് ഇവര്‍ കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിരവധി മോഷണക്കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Content Highlights: two arrested for robbery in kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented