പട്ടാപ്പകല്‍ വീട്ടമ്മയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്ത് പണവും സ്വര്‍ണവും കവര്‍ന്നു; പിടിയില്‍


സുബൈർ, പ്രശാന്ത്

ചിറ്റില്ലഞ്ചേരി: വീട്ടമ്മയുടെ മുഖത്ത് കുരുമുളക് സ്പ്രേചെയ്ത് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ ആലത്തൂര്‍ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. എരിമയൂര്‍ സ്വദേശികളായ സുബൈര്‍ (30), പ്രശാന്ത് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജൂലായ് ഏഴിന് പകലാണ് ചിറ്റില്ലഞ്ചേരി കടമ്പിടി വട്ടോമ്പാടം ജലീലിന്റെ ഭാര്യ ഫൗസിയയുടെ മുഖത്ത് കുരുമുളക് സ്പ്രേചെയ്ത് ഫൗസിയ ധരിച്ചിരുന്ന എട്ടര പവന്‍ സ്വര്‍ണവും വീട്ടില്‍ സൂക്ഷിച്ച 60,000 രൂപയും കവര്‍ന്നത്. ഫൗസിയ നിലവിളിച്ചെങ്കിലും കനത്ത മഴയായതിനാല്‍ മറ്റാരും കേട്ടില്ല.

ആലത്തൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ നിരവധി നിരീക്ഷണ കാമറകളും മൊബൈല്‍ കോളുകളും ഇത്തരം കേസുകളില്‍പ്പെട്ട മറ്റുപ്രതികളെയും നീരക്ഷിച്ചാണ് ഇവരെ പിടികൂടിയത്. ഇവര്‍ തമിഴ്നാട്ടിലും സമാന മോഷണങ്ങള്‍ നടത്തിയിട്ടുള്ളതായും തമിഴ്നാട് പോലീസുമായി ചേര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ആലത്തൂര്‍ എസ്.ഐ. അരുണ്‍കുമാര്‍ പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറും ബൈക്കും പിടിച്ചെടുത്തു.

Content Highlights: two arrested for robbery

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


AN Shamseer/ Rahul Gandhi

1 min

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക; രാഹുലിനെ പരിഹസിച്ച് ഷംസീര്‍ 

Aug 16, 2022

Most Commented