യുവതിയുമായി അടുപ്പം സ്ഥാപിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി, ഭീഷണിപ്പെടുത്തി പീഡനം; പിടിയില്‍


അറസ്റ്റിലായ സുജിത്, പ്രവീൺ

അഞ്ചല്‍: യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മണിയാര്‍ കേളന്‍കാവ് ആര്‍.പി.എല്‍. ബ്ലോക്ക് ഒന്നില്‍ സുജിത് (28), ബ്രാവോ എന്നറിയപ്പെടുന്ന പ്രവീണ്‍ (19) എന്നിവരെയാണ് പിടികൂടിയത്.

മാതാവിന്റെ പരിചയക്കാരിയായ യുവതിയുമായി സുജിത് ബന്ധം സ്ഥാപിച്ച് സ്‌നേഹം നടിച്ച് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി. ശേഷം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും ആവശ്യപ്പെട്ട് വിളിച്ചുവരുത്തി ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് സുജിത് ഈ വിവരങ്ങള്‍ പ്രവീണിനോട് പറഞ്ഞു. ഇക്കാര്യം പുറത്തുപറയാതിരിക്കാനായി പ്രവീണ്‍ യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തതോടെ യുവതി പരാതി നല്‍കി. പ്രവീണിനെ ആര്‍.പി.എല്ലില്‍ നിന്ന് അറസ്റ്റ് ചെയ്തതോടെ ഒളിവില്‍പ്പോയ സുജിത്തിനെ തെന്മലയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏരൂര്‍ എസ്.എച്ച്.ഒ. പ്രതാപചന്ദ്രന്‍, എസ്.ഐ. ശരലാല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബീഷ്, അരുണ്‍, അനീഷ്മോന്‍, അനിമോന്‍, ബിജു, താജുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: two arrested for raping woman in kollam anchal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented