ഇന്‍സ്റ്റഗ്രാം പരിചയം; രണ്ടുപെണ്‍കുട്ടികളെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ചു; യുവാക്കള്‍ പിടിയില്‍


പ്രതീകാത്മക ചിത്രം/മാതൃഭൂമി

പഴയങ്ങാടി: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട് വീട്ടിലെത്തി പതിനേഴുകാരികളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ധര്‍മശാലയിലെ പുത്തന്‍വീട്ടില്‍ റെജില്‍ (21), നണിയൂര്‍നമ്പ്രത്തെ കെ.അരുണ്‍ (20) എന്നിവരെയാണ് പഴയങ്ങാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍.സന്തോഷ് അറസ്റ്റുചെയ്തത്.

സുഹൃത്തുക്കളായ ഇരുവരും പഴയങ്ങാടി സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ ഓണത്തലേന്ന് രാത്രിയിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുള്ളത്. റെജിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അരുണിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Content Highlights: two arrested for raping minor girls in pazhayangadi kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented