അഭിനവ്
മാന്നാര്‍(ആലപ്പുഴ): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവന്‍വണ്ടൂര്‍ വനവാതുക്കര സുജാലയം വീട്ടില്‍ അഭിനവ് (ബാലു-19), തഴക്കര കല്ലുമല വലിയത്തുപറമ്പില്‍ ഷാജി (49) എന്നിവരാണു പിടിയിലായത്.
മാന്നാര്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ മാന്നാര്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ അങ്കമാലിയില്‍നിന്നു കണ്ടെത്തി. ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍മുതലുള്ള പരിചയത്തില്‍ പ്രണയംനടിച്ച പ്രതി അഭിനവ് പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കി. വീട്ടില്‍നിന്നു പോയശേഷം പീരുമേട്ടിലെത്തിയ പെണ്‍കുട്ടിയെ അങ്കമാലിയില്‍ എത്തിച്ചതുമായി ബന്ധപ്പെട്ടാണ് ഷാജിയെ അറസ്റ്റുചെയ്തത്.
മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു, എസ്.ഐ.മാരായ അഭിരാം, ശ്രീകുമാര്‍, അഡീഷണല്‍ എസ്.ഐ. ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Content Highlights: two arrested for raping minor girl in mannar alappuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..