ഇന്‍സ്റ്റഗ്രാമിലൂടെയും ഫ്രീഫയറിലൂടെയും പരിചയം; 13-കാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു


ജീവൻ, ഷാൻരാജ്

കോവളം: പതിമൂന്നുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ കോവളം പോലീസ് അറസ്റ്റുചെയ്തു. കരിക്കകം സ്വദേശിയായ, പള്ളിച്ചല്‍ മലയം പാമാംകോട് മലയം എം.എല്‍.എ. റോഡിനു സമീപം താമസിക്കുന്ന ഷാന്‍രാജ്(22), ബാലരാമപുരം ആര്‍.സി. സ്ട്രീറ്റില്‍ തോട്ടത്തുവിളാകം സ്വദേശിയായ, അതിയന്നൂര്‍ ബ്ലോക്ക് ഓഫീസിനു സമീപം മംഗലത്തുകോണം കടകമ്പിള്‍ വീട്ടില്‍ താമസിക്കുന്ന ജീവന്‍(20) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

മേയ് ഒന്‍പത് മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. മേയ് 15-നാണ് വീട്ടുകാര്‍ കോവളം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് ശ്രീകാര്യത്തുള്ള വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലിലാണ് വിദ്യാര്‍ഥിനി യുവാക്കളെക്കുറിച്ചു പറഞ്ഞത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടി ഷാന്‍രാജിനെ പരിചയപ്പെട്ടത്. ഫ്രീഫയര്‍ ഗെയിമിലൂടെയാണ് ജീവനെ പരിചയപ്പെട്ടത്.

കോവളം എസ്.എച്ച്.ഒ. പ്രൈജു ജി.യുടെ നേതൃത്വത്തില്‍ എസ്.ഐ. എസ്.അനീഷ്‌കുമാര്‍, സി.പി.ഒ.മാരായ വിജേഷ്, ഷൈജു, വിഷ്ണു, ലജീവ്, വനിതാ സി.പി.ഒ.മാരായ താര, സുജിത എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

പ്രതികള്‍ക്കു സഹായംചെയ്തവരെയും ഉടന്‍ അറസ്റ്റുചെയ്യുമെന്ന് എസ്.എച്ച്.ഒ. അറിയിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Content Highlights: two arrested for raping minor girl in kovalam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented