തൃശ്ശൂരില്‍നിന്ന് സ്വകാര്യബസ് മോഷ്ടിച്ച് കടത്തി, കണ്ടെത്തിയത് മലപ്പുറത്ത്; രണ്ടുപേര്‍ പിടിയില്‍


നാസർ, ജമാൽകുട്ടി

മണ്ണുത്തി(തൃശ്ശൂര്‍): കാളത്തോട് ജുമാ മസ്ജിദിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ തൃക്കണാപുരം പുളിക്കല്‍ നാസര്‍ (49) പൈങ്കണ്ണൂര്‍ വടക്കനാഴിയില്‍ ജമാല്‍കുട്ടി (45) എന്നിവരെയാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് പള്ളിക്ക് മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസ് ഇവര്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.

തിങ്കളാഴ്ച മലപ്പുറം അനക്കരയില്‍ ഒരു വര്‍ക്ക് ഷോപ്പിന് പിന്നില്‍നിന്നാണ് ബസ് കണ്ടെത്തിയത്. നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് ബാറ്ററി ഊരി മാറ്റിയ നിലയിലായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു. മണ്ണുത്തി എസ്.എച്ച്.ഒ. എസ്. ഷുക്കൂര്‍, എസ്.ഐ.മാരായ കെ.പ്രദീപ് കുമാര്‍, എന്‍.പ്രദീപ്, സീനിയര്‍ സി.പി.ഒ.മാരായ എ.എസ്. പ്രദീപ്, എം.എ. അജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Content Highlights: two arrested for private bus theft in thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented