നിധിൻ,ദേവദാസ്
കല്പറ്റ: കൊടുവള്ളിയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസില്‍ കല്പറ്റയില്‍ വന്നിറങ്ങിയ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ മമ്പറം കൊളാലൂര്‍ കുളിച്ചാല്‍ വീട്ടില്‍ നിധിന്‍ (33), കൂത്തുപറമ്പ് എരിവട്ടി സീമനിവാസില്‍ ദേവദാസ് (46) എന്നിവരാണ് അറസ്റ്റിലായത്.
കൊടുവള്ളി സ്വദേശിയായ അബൂബക്കറിന്റെ 3.92 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
ജനുവരി 28-ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുവള്ളിയില്‍നിന്ന് കല്പറ്റ പഴയ ബസ്സ്റ്റാന്‍ഡില്‍ ബസിറങ്ങിയ അബൂബക്കറിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി 3.92 ലക്ഷം രൂപ തട്ടിയെടുത്തശേഷം വെങ്ങപ്പള്ളിയില്‍ ഇറക്കിവിട്ടു.
യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ച കാര്‍ മാനന്തവാടി ഹൈസ്‌കൂളിന് സമീപത്ത് കെ.എസ്.ആര്‍.ടി.സി ബസിനും ക്രെയിനിനും ഇടിച്ച് അപകടവുമുണ്ടായി. അപകടത്തിനുശേഷം കാറിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. അബൂബക്കര്‍ കൊടുവള്ളിമുതല്‍ കല്പറ്റവരെ സഞ്ചരിച്ചിരുന്ന അതേ കെ.എസ്.ആര്‍.ടി.സി. ബസിനുതന്നെയാണ് തട്ടിപ്പുസംഘം സഞ്ചരിച്ച കാറും ഇടിച്ചത്.
എ.എസ്.പി. തപോഷ് ബസുമത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കേസന്വേഷിക്കുന്നത്. കല്പറ്റ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷൈജു, എസ്.ഐ. ബിജു ആന്റണി എന്നിവര്‍ ചേര്‍ന്ന് കണ്ണൂരില്‍നിന്നാണ് പ്രതികളെ പിടികൂടിയത്.
Content Highlights: two arrested for kidnapping in kalpetta
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..