അഴുക്കുകളയാമെന്ന് പറഞ്ഞ് സ്വര്‍ണമാല ഊരിവാങ്ങി, മുക്കുപണ്ടം കൊടുത്ത് രക്ഷപ്പെട്ടു;പ്രതികള്‍ പിടിയില്‍


കബീർ, അനിത

മുഹമ്മ: ആശുപത്രിയിൽ വെച്ചുള്ള പരിചയത്തിൽ വീട്ടിലെത്തി വീട്ടമ്മയുടെ സ്വർണമാല കവർന്ന യുവതിയെയും സുഹൃത്തിനെയും മുഹമ്മ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം കല്ലമ്പലം വടക്കേവിള വീട്ടിൽ അനിത (40), സുഹൃത്ത് കൃഷ്ണപുരം പഞ്ചായത്ത് 13-ാം വാർഡ് ഓച്ചിറ കാവിന്റെ കിഴക്കേതിൽ കബീർ (53) എന്നിവരാണ് അറസ്റ്റിലായത്.

അനിത കായംകുളത്തിനു സമീപം എരുവയിൽ വാടകയ്ക്കു താമസിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാംവാർഡ് ചെറുവാരണം പുന്നച്ചുവട്ടിൽ അമൃതവല്ലിയുടെ മാലയാണ് കവർന്നത്. ഓഗസ്റ്റ് 12-നായിരുന്നു സംഭവം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമൃതവല്ലിയും അനിതയുടെ മകളും ചികിത്സയിൽ കഴിയുമ്പോഴാണ് പരിചയപ്പെടുന്നത്.

അമൃതവല്ലിയുമായി സൗഹൃദത്തിലായ അനിത വിടുതൽ വാങ്ങിയ ദിവസം താമസസ്ഥലം തിരക്കിയിരുന്നു. ഉച്ചയ്ക്കു വീട്ടിലെത്തിയ പ്രതികൾ അമൃതവല്ലിയുടെ ഭർത്താവ് രത്തിനൻ പുറത്തുപോയപ്പോഴാണ് മാലയുമായി കടന്നത്.

മാലയിലെ അഴുക്ക്‌ കളഞ്ഞുതരാമെന്നു പറഞ്ഞാണ് ഇവർ ഊരിയെടുത്തത്. പകരം മുക്കുമാല കൊടുക്കുകയും സ്വർണമാലയുമായി കടന്നുകളയുകയുമായിരുന്നു.

ഇവർ പോയശേഷമാണ് അമൃതവല്ലിക്ക് തട്ടിപ്പു മനസ്സിലായത്. ഉടനെ മുഹമ്മ പോലീസ് പരാതിനൽകി. പോലീസ് സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ചേർത്തല ഡിവൈ.എസ്.പി. ടി.വി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. അപഹരിച്ച മാല പ്രതികൾ പത്തിയൂരുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവെച്ചിരുന്നു. ഇവിടെനിന്നു മാല കണ്ടെടുത്തു. മുഹമ്മ ഇൻസ്പെക്ടർ എൻ. വിജയന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡുചെയ്തു.

Content Highlights: two arrested for gold theft in alappuzha muhamma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented