ജയിലില്‍വെച്ച് കൂട്ടുകാരായി, പുറത്തിറങ്ങിയതോടെ ഒരുമിച്ച് മോഷണം; മാല പൊട്ടിച്ചതിന് പിടിയില്‍


ജിബിൻ, സനീപ്

അന്തിക്കാട്(തൃശ്ശൂര്‍): പെരിങ്ങോട്ടുകരയില്‍ കഴിഞ്ഞദിവസം സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടുപേരെ അന്തിക്കാട് പോലീസ് ചെറുതുരുത്തിയില്‍നിന്ന് പിടികൂടി. എടവിലങ്ങ് പള്ളത്ത് വീട്ടില്‍ സനീപ് (36), വെട്ടുകാട് ചിറയത്ത് വീട്ടില്‍ ജിബിന്‍ (34) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ രണ്ടുപേരും മുന്‍പ് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്.

ജയിലില്‍വെച്ച് ചങ്ങാത്തത്തിലായ ഇരുവരും പുറത്തിറങ്ങിയതിനുശേഷം ഒരുമിച്ച് മോഷണം നടത്തി വരികയായിരുന്നു. എറണാകുളത്തുനിന്ന് മോഷ്ടിച്ച സ്‌കൂട്ടറുമായി വരുന്നതിനിടെയാണ് പെരിങ്ങോട്ടുകരയില്‍വെച്ച് സ്ത്രീയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചത്. പെരിങ്ങോട്ടുകര ഹൈസ്‌കൂളിന് വടക്കുള്ള മരക്കമ്പനിയുടെ മുന്നില്‍വെച്ച് വഴി ചോദിക്കാനെന്ന വ്യാജേനയെത്തിയാണ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. മാല വലിച്ചെങ്കിലും പൊട്ടിച്ചെടുക്കാന്‍ ഇവര്‍ക്കായില്ല. അക്രമത്തിനിരയായ സ്ത്രീ ഉടന്‍ തന്നെ പോലീസില്‍ വിവരം നല്‍കിയിരുന്നു.സംഭവത്തിനുശേഷം ഇവര്‍ ഇരിങ്ങാലക്കുട ഭാഗത്തേക്കും തുടര്‍ന്ന് ഷൊര്‍ണൂരിലേക്കും കടന്നു. ഇവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ ചെറുതുരുത്തി കൊച്ചിന്‍ പാലത്തിനുസമീപത്തുനിന്ന് പിടികൂടിയത്. ചൊവ്വാഴ്ച ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേയുടെയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് പല ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും നമ്പറും സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചിരുന്നു. അന്തിക്കാട് എസ്.എച്ച്.ഒ. പി.കെ. ദാസ്, എസ്.ഐ. എം.സി. ഹരീഷ്, പോലീസ് ഓഫീസര്‍മാരായ ഷിജീഷ്, ആകാശ്, അമല്‍, സിദ്ധിഖ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Content Highlights: two arrested for chain snatching in anthikkad thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented