ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടമായപ്പോള്‍ മാലപൊട്ടിക്കല്‍; പ്രവാസി യുവാവും വിദ്യാര്‍ഥിയും പിടിയില്‍


പണത്തിനായി വീട്ടമ്മയുടെ മാല പൊട്ടിച്ചു. അതിലൊന്ന് സ്വര്‍ണമാല ആയിരുന്നില്ലതാനും.

പ്രതീകാത്മക ചിത്രം

അഞ്ചല്‍: പണമുണ്ടാക്കാന്‍ ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം മുഴുവനും നഷ്ടപ്പെട്ടു. വീട്ടില്‍നിന്നും ബന്ധുക്കളില്‍നിന്നും കടംവാങ്ങി. അതും നഷ്ടപ്പെട്ടു. വീണ്ടും കളിക്കുന്നതിനുള്ള പണത്തിനുവേണ്ടി മോഷണത്തിനിറങ്ങി. പണത്തിനായി വീട്ടമ്മയുടെ മാല പൊട്ടിച്ചു. അതിലൊന്ന് സ്വര്‍ണമാല ആയിരുന്നില്ലതാനും. ഒടുവില്‍ പോലീസിന്റെ പിടിയിലുമായി. മോഷണം നടത്തിയവരില്‍ ഒരാള്‍ പ്രവാസിയും മറ്റേയാള്‍ ബിരുദവിദ്യാര്‍ഥിയുമാണ്. ഇരുവരും റമ്മികളിയിലൂടെ തുലച്ചത് ലക്ഷങ്ങള്‍.

ഉമ്മന്നൂര്‍ നെല്ലിമൂട്ടില്‍ പുത്തന്‍വീട്ടില്‍ അനീഷ് (23) ആണ് വിദേശത്ത് ജോലിചെയ്തുണ്ടാക്കിയ പണവും കടം വാങ്ങിയ പണവും ഓണ്‍ലൈന്‍ റമ്മികളിയിലൂടെ തുലച്ചത്. റമ്മികളിക്ക് അടിമയായ അനീഷിന്റെ സമ്പാദ്യം മുഴുവനും നഷ്ടപ്പെട്ടു. അപ്പോഴാണ് മറ്റു മാര്‍ഗമില്ലാതെ മോഷണത്തിനിറങ്ങിയത്. വൃന്ദാവനം ജങ്ഷനിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും അവരുടെ കഴുത്തില്‍ക്കിടന്ന രണ്ടുപവന്റെ മാല കവരുകയും ചെയ്തു. വാടകയ്‌ക്കെടുത്ത കാറില്‍ കറങ്ങിയായിരുന്നു മോഷണം. മാല ഓടനാവട്ടത്തെ സ്വകാര്യ ബാങ്കില്‍ 50,000 രൂപയ്ക്ക് പണയംവെച്ചു. പിന്നീട് വിദേശത്തേക്കു കടക്കാനായിരുന്നു പദ്ധതി. പക്ഷേ, അപ്പോഴേക്കും പോലീസിന്റെ പിടിയിലായി.

വടമണില്‍ മേല്‍വിലാസംതിരക്കിയെത്തിയ പത്തടി കാഞ്ഞുവയല്‍ സുധീര്‍ മന്‍സിലില്‍ മുഹമ്മദ് യഹിയ (20) വീട്ടമ്മയായ ധര്‍മലതയോട് കുടിക്കാന്‍ വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് കയറിയപ്പോള്‍ അവരുടെ പിന്നാലെയെത്തി കഴുത്തില്‍ക്കിടന്ന മാലപൊട്ടിച്ചു കടക്കുകയുമായിരുന്നു. സി.സി.ടി.വി. ദൃശ്യം കേന്ദ്രീകരിച്ചാണ് പോലീസ് രണ്ടുപ്രതികളെയും കണ്ടെത്തിയത്. സമാനമായ രണ്ടു സംഭവങ്ങളും നടന്നത് അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു.

ഒരുമാസത്തിനിടെയാണ് രണ്ടുപേരും പോലീസിന്റെ പിടിയിലായത്. ചതിക്കുഴികള്‍ മനസ്സിലാക്കാതെ എളുപ്പത്തില്‍ പണമുണ്ടാക്കാനാണ് യുവാക്കള്‍ ഓണ്‍ലൈന്‍ റമ്മി കളിക്കുന്നത്. ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ പണമുണ്ടാക്കിയവര്‍ ആരുമില്ല. പണം നഷ്ടപ്പെട്ടവര്‍ നിരവധിയും. ഓണ്‍ലൈന്‍ റമ്മി കളിയില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കാന്‍ നടപടിയുണ്ടാകണം. നിരവധി യുവാക്കളാണ് ഓണ്‍ലൈന്‍ ചതിക്കുഴികളില്‍പ്പെടുന്നത്.

Content Highlights: two arrested for chain snatching after loosing their money in online rummy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented