അന്വേഷണത്തിന് വന്ന പോലീസുകാരനെ ആക്രമിച്ചു, പോലീസുകാരന്റെ ബൈക്കും മോഷ്ടിച്ചു; യുവാക്കള്‍ പിടിയില്‍


അബ്ദുൾ അഹദ്, അജയ്

പെരുമ്പിലാവ്: ലഹരിമാഫിയ സംഘത്തെ അന്വേഷിച്ചെത്തിയ പോലീസുകാരനെ ആക്രമിച്ച കേസില്‍ രണ്ടുപേരെക്കൂടി കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് പാതാക്കര കാര്യാടത്ത് അബ്ദുള്‍ അഹദ് (25), ചാലിശ്ശേരി മുലയംപറമ്പത്ത് ക്ഷേത്രത്തിന് സമീപം തൊഴുക്കാട് ശ്രീരാഗം വീട്ടില്‍ അജയ് (18) എന്നിവരെയാണ് മംഗലാപുരത്തുനിന്ന് പിടികൂടിയത്.

പെരുമ്പിലാവ് പാതാക്കരയില്‍ ലഹരിമാഫിയ സംഘം വീടുകയറി അക്രമം നടത്തിയത് അന്വേഷിക്കാനെത്തിയ പോലീസുകാരനെ വാള്‍ വീശി ആക്രമിക്കാന്‍ ശ്രമിക്കുകയും പോലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയും ചെയ്തെന്നാണ് കേസ്. അക്രമത്തിനുശേഷം മംഗലാപുരത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍.

എ.സി.പി. ടി.എസ്. സിനോജിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.എച്ച്.ഒ. വി.സി. സൂരജിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പോലീസ് സംഘാംഗങ്ങളാണ് ഇവരെ പിടികൂടിയത്. പോലീസിനെ കണ്ട ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

മല്‍പ്പിടുത്തത്തിലൂടെയാണ് ഇവരെ കീഴടക്കിയത്. സ്റ്റേഷനിലെത്തിച്ച ഇവരെ പോലീസുദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞു. അക്രമത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെടുന്ന ഇവരെ പിന്തുടര്‍ന്നപ്പോള്‍ വാള്‍ ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. എസ്.ഐ. സക്കീര്‍ അഹമ്മദ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിലെ എസ്.ഐ. കെ. രാഗേഷ്, റിജിന്‍ദാസ്, സുജിത്ത്, ശരത്ത് എന്നിവരാണ് ഇവരെ പിടികൂടിയത്.

Content Highlights: two arrested for attacking policeman in thrissur

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented