കഞ്ചാവെന്ന് പറഞ്ഞ് പത്രക്കാടലാസ് പൊതിഞ്ഞുകൊടുത്തയാളെ തട്ടിക്കൊണ്ടു പോയി മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ


പ്രതികൾക്ക് കഞ്ചാവ് കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ കൈയ്യിൽനിന്ന് പൈസ വാങ്ങിയെടുത്തതിനുശേഷം പത്രക്കടലാസ് പൊതിഞ്ഞുകൊടുത്ത് കബളിപ്പിച്ചതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.

ഗിരീഷ് കുമാർ, ഗോപിക

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിനു സമീപത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം തെക്കേക്കരയിൽ കൊച്ചോലിക്കൽ വീട്ടിൽ ഗുരുജി എന്ന് വിളിക്കുന്ന ഗിരീഷ് കുമാർ (49), തിരുവല്ല ഇരവിപേരൂർ, വള്ളംകുളം കാവുമുറി, പുത്തൻപറമ്പിൽ വീട്ടിൽ ഗോപിക (22) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

2021 മാർച്ചിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. 10 പേരടങ്ങുന്ന സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. പ്രതികൾക്ക് കഞ്ചാവ് കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ കൈയ്യിൽനിന്ന് പൈസ വാങ്ങിയെടുത്തതിനുശേഷം പത്രക്കടലാസ് പൊതിഞ്ഞുകൊടുത്ത് കബളിപ്പിച്ചതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.സംഭവത്തിനു ശേഷം പ്രതികളെല്ലാവരും ഒളിവിൽ പോയി. തുടർന്നുള്ള അന്വേഷണത്തിൽ വിനീത് രവികുമാർ, അഭിഷേക് പി. നായർ, ചിക്കു എന്ന് വിളിക്കുന്ന ഡി. ലിബിൻ, സതീഷ്, സജീദ്, രതീഷ് കുമാർ എന്നിവരെ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപവത്കരിച്ച് ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ഇവരെ പിടികൂടുകയുമായിരുന്നു.

ഗിരീഷ് കുമാറിന് കോയിപ്രം,തിരുവല്ല എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടികേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ എസ്.എച്ച്.ഒ. കെ.ഷിജി. എസ്.ഐ. മാരായ പ്രദീപ് ലാൽ, മനോജ്, സി.പി.ഒ.മാരായ പ്രവീണോ, രാഗേഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Content Highlights: two arrested for attacking man who cheated on them


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented