ഓണാഘോഷത്തിനിടെ ഡാന്‍സ് ചെയ്തതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കമ്പി കൊണ്ട് തലയ്ക്കടിച്ചു


അറസ്റ്റിലായ വിഷ്ണു, വിജിത്

കിളിമാനൂര്‍: ഓണാഘോഷ പരിപാടിയില്‍ ഡാന്‍സ് കളിക്കുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ തലയ്ക്കു പരിക്കേല്പിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍.

കോവളം മുട്ടയ്ക്കാട് പാറവിളവീട്ടില്‍ വിഷ്ണു (27), വിജിത്ത് (24) എന്നിവരെയാണ് കിളിമാനൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാത്രി ഒന്‍പതിന് കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തെന്നൂരില്‍ 28-ാം ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം.



കിളിമാനൂര്‍ മലയ്ക്കല്‍, തെന്നൂര്‍ രതീഷ് ഭവനില്‍ രതീഷി (38)നാണ് മര്‍ദനമേറ്റത്. ഓണം ആഘോഷിക്കാനായി ബന്ധുവീട്ടിലെത്തിയതാണ് പ്രതികള്‍. സിനിമാറ്റിക്ക് ഡാന്‍സ് നടക്കുന്നതിനിടെ കാണിക്കള്‍ക്കിടയില്‍ ഡാന്‍സ് കളിക്കാന്‍ ഇരുവരും ശ്രമിച്ചത് സ്ഥലത്ത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് സ്ഥലവാസിയായ രതീഷ് ഇരുവരെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പ്രകോപിതരായ പ്രതികള്‍ രതീഷിനു നേരേ തിരിയുകയും കൈയില്‍ കിട്ടിയ കമ്പിക്കഷണംകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിക്കുകയുമായിരുന്നു.

കിളിമാനൂര്‍ എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്.ഐ. വിജിത് കെ.നായര്‍, എസ്.സി.പി.ഒ. ബിനു, ഷംനാദ്, സി.പി.ഒ. സോജു എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Content Highlights: two arrested for attacking man in kilimanoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented