വില്‍പ്പനയ്ക്കായി കൊണ്ടുവന്നത് രണ്ട് ഇരുതലമൂരികളെ; രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയില്‍


വിൽപ്പനയ്ക്കായി എത്തിച്ച ഇരുതലമൂരികൾ. അറസ്റ്റിലായ താഹയും ശ്രീനാഥും

മാവേലിക്കര: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന രണ്ട് ഇരുതലമൂരിപ്പാമ്പുമായി രണ്ടുപേരെ വനംവകുപ്പിന്റെ ഫ്‌ളെയിങ് സ്‌ക്വാഡ് പിടികൂടി. മാവേലിക്കര താമരക്കുളം തെങ്ങുംതോട്ടത്തില്‍ താഹ (42), വള്ളികുന്നം കടുവിനാല്‍ ഗോപിസദനത്തില്‍ ശ്രീനാഥ് (32) എന്നിവരാണു പിടിയിലായത്. വനംവകുപ്പിന്റെ തിരുവനന്തപുരം ഇന്റലിജന്‍സ് സെല്ലില്‍നിന്നു റാന്നി ഫ്‌ളെയിങ് സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കുറത്തികാട് വരേണിക്കല്‍ ഷാപ്പ് ജങ്ഷനില്‍വെച്ചാണ് ഇവര്‍ പിടിയിലായത്. ഇരുതലമൂരികളെ കടത്തിക്കൊണ്ടുവന്ന പിക്കപ്പ് ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫ്‌ളെയിങ് സ്‌ക്വാഡ് സംഘം പ്രതികളെയും തൊണ്ടിമുതലും റാന്നി കരികുളം ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ക്കു കൈമാറി. റാന്നി ഫ്‌ളെയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.പി. പ്രസാദ്, പുനലൂര്‍ ഫ്‌ളെയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എസ്. അനീഷ്, കരികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി. വിനയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.


Content Highlights: two arrested by forest department in mavelikkara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented