ഹരി ബിജു, ജെസ്‌ലിൻ
കോട്ടയം: ലഹരിവിരുദ്ധ പ്രവർത്തനംനടത്തിയതിന് യുവാവിനെയും കുടുംബത്തെയും ആക്രമിക്കുകയും വീട് അടിച്ചുതകർക്കുകയും ചെയ്ത രണ്ട്പേർ പിടിയിൽ. കോട്ടയം പെരുമ്പായിക്കാട് എസ്.എച്ച്. മൗണ്ട് ഇടത്തിനകം വീട്ടിൽ ഹരി ബിജു (20), പെരുമ്പായിക്കാട് നട്ടാശ്ശേരി എസ്.എച്ച്. മൗണ്ട് സ്കൂളിന് സമീപം തൈത്തറയിൽ വീട്ടിൽ ജെസ്്‌ലിൻ തങ്കച്ചൻ (20) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് ഇൻസ്പെക്ടർ കെ. ഷിജി അറസ്റ്റുചെയ്തത്. ആക്രമണത്തിൽ യുവാവിനും ഭാര്യയ്ക്കും അച്ഛനും പരിക്കേറ്റു. കഴിഞ്ഞദിവസം പെരുമ്പായിക്കാട് മാമൂട് ഭാഗത്തുള്ള യുവാവിന്റെ വീട്ടിലായിരുന്നു ആക്രമണം.
യുവാവ് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പുകൾ സംഘടിപ്പിക്കുക, പോസ്റ്ററുകൾ ഒട്ടിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നതിലുള്ള വിരോധം മൂലമാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെതുടർന്ന് ഒളിവിൽപോയ പ്രതികളെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടുകയുമായിരുന്നു. പ്രതി ഹരിബിജുവിന് ഗാന്ധിനഗർ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി അടിപിടി കേസും, കൂട്ടുപ്രതി ജസ്‌ലിന് ഗാന്ധിനഗർ സ്റ്റേഷനിൽ അടിപിടി, മോഷണം തുടങ്ങിയ കേസുകളും നിലവിലുണ്ട്. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻഡുചെയ്തു.
Content Highlights: two accused arrested in attacking youths house
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..