ദീപു
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം. സി.പി.എം. പ്രവര്‍ത്തകരായ പട്ടിമറ്റം ചേലക്കുളം സ്വദേശികളായ സൈനുദ്ദീന്‍, അബ്ദുള്‍ റഹ്‌മാന്‍, ബഷീര്‍, അസീസ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച പ്രതികള്‍ കിഴക്കമ്പലം പഞ്ചായത്തില്‍ പ്രവേശിക്കുന്നതും ഹൈക്കോടതി വിലക്കിയിട്ടുണ്ട്.
ഫെബ്രുവരി 12-ന് ട്വന്റി-20 ആഹ്വാനം ചെയ്ത വിളക്കണയ്ക്കല്‍ സമരത്തിനിടെയാണ് ദീപുവിന് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപു ചികിത്സയിലിരിക്കെ പിന്നീട് മരിച്ചു. ട്വന്റി-20 സംഘടനയില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധവും വിളക്കണയ്ക്കല്‍ സമരത്തിന് ജനങ്ങളെ സംഘടിപ്പിച്ചതിന്റെ വൈരാഗ്യവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇക്കാര്യം വിശദീകരിച്ച് പോലീസ് കഴിഞ്ഞദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ദീപുവിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ പാറപ്പുറം കോളനി ഭാഗത്ത് കാത്തുനിന്നത്. സൈനുദ്ദീന്‍ കഴുത്തില്‍ കുത്തിപ്പിടിച്ചപ്പോള്‍, നിലത്തുവീണ ദീപുവിനെ മറ്റു പ്രതികള്‍ ചവിട്ടിയും മറ്റും ദേഹോപദ്രവം ഏല്‍പ്പിച്ചു കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. നാലു പ്രതികള്‍ക്കെതിരേയും കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്.
Content Highlights: twenty 20 worker deepu murder case cpm workers get bail from high court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..