അബ്ബാസ്
പട്ടാമ്പി(പാലക്കാട്): പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ അമ്പത്തിയൊന്നുകാരനായ ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിനതടവും രണ്ടുലക്ഷംരൂപ പിഴയും ശിക്ഷ. കോട്ടോപ്പാടം ഭീമനാട് എളംപുലാവില്‍വീട്ടില്‍ അബ്ബാസിനെയാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. പിഴസംഖ്യ ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവായി.
2021-ലാണ് കേസിനാസ്പദമായ സംഭവം. നാട്ടുകല്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്. നാട്ടുകല്‍പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന സിജോവര്‍ഗീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി. പട്ടാമ്പിപോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ എസ്. മഹേശ്വരി, അഡ്വ. ദിവ്യലക്ഷ്മി എന്നിവര്‍ പ്രോസിക്യൂഷനെ അസിസ്റ്റ്‌ചെയ്തു. കേസില്‍ 26 രേഖകള്‍ ഹാജരാക്കി 20 സാക്ഷികളെ വിസ്തരിച്ചു.
Content Highlights: tuition teacher gets 30 years imprisonment for raping minor boy
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..