കയറിയത് റിസര്‍വേഷന്‍ കോച്ചില്‍, തര്‍ക്കം; ടി.ടി.ഇ.യെ മര്‍ദിച്ച് മൂന്ന് അധ്യാപകര്‍ രക്ഷപ്പെട്ടു


പ്രതീകാത്മകചിത്രം

നീലേശ്വരം: ടിക്കറ്റ് പരിശോധനയ്‌ക്കെത്തിയ ടി.ടി.ഇ.യെ മര്‍ദിച്ചശേഷം തീവണ്ടിയാത്രക്കാരായ അധ്യാപകര്‍ രക്ഷപ്പെട്ടു. കാസര്‍കോട്ടുനിന്ന് കയറിയ മൂന്ന് അധ്യാപകരാണ് ദക്ഷിണ റെയില്‍വേ കണ്ണൂര്‍ ഡിപ്പോയിലെ ടി.ടി.ഇ. എം. ഷൈജുവിനെ ആക്രമിച്ചത്. പരിക്കേറ്റ ഷൈജുവിനെ കണ്ണൂരിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായി ആര്‍.പി.എഫ്. അറിയിച്ചു.

മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട്-നീലേശ്വരം സ്റ്റേഷനിടയില്‍വെച്ചാണ് സംഭവം. കാസര്‍കോട്ടുനിന്ന് റിസര്‍വേഷന്‍ കോച്ചില്‍ കയറിയ അധ്യാപകരോട് ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

സീസണ്‍ ടിക്കറ്റുമായാണ് അധ്യാപകര്‍ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തത്. മൂന്നുപേരാണ് സംഘത്തിലുണ്ടായതെന്നാണ് ടി.ടി.ഇ. ആര്‍.പി.എഫിനു നല്‍കിയ മൊഴി. അക്രമത്തിനുശേഷം ഇവര്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. അക്രമത്തിനിടയില്‍ ടി.ടി.ഇ.യുടെ കൈയില്‍ കിട്ടിയ ഐ.ഡി. കാര്‍ഡില്‍നിന്ന് അധ്യാപകരിലൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ കെ.വി. ജയപ്രസാദിന്റെ ഐ.ഡി. കാര്‍ഡാണ് ലഭിച്ചത്. അക്രമികളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ആര്‍.പി.എഫ്. പറഞ്ഞു.

Content Highlights: tte attacked by three teachers in maveli express train kasargod


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented