മൂന്നാമത്തെ ഭാര്യയെ കത്തിച്ചു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; സുനിത കൊലക്കേസില്‍ DNA പരിശോധന


സുനിത ഇപ്പോഴും എവിടെയോ ജീവിച്ചിരിക്കുന്നുവെന്നാണ് പ്രതിഭാഗം വാദം.

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഒന്‍പതു വര്‍ഷം മുമ്പ് ആനാട് വേങ്കവിള വേട്ടമ്പള്ളി സ്വദേശിനി സുനിത കൊല്ലപ്പെട്ട കേസില്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി സുനിതയുടെ മക്കളായ ജിജമോളുടെയും ജീന മോളുടെയും രക്തസാമ്പിളുകള്‍ കോടതി ശേഖരിച്ചു.

ജനറല്‍ ആശുപത്രിയില്‍നിന്ന് ഡോക്ടറും ലാബ് ടെക്നീഷ്യനും കോടതിയില്‍ നേരിട്ടെത്തിയാണ് കോടതിയില്‍ വച്ച് കുട്ടികളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചത്. ശേഖരിച്ച രക്തസാമ്പിളുകള്‍ പ്രതിഭാഗം അഭിഭാഷകന്റെയും പ്രോസിക്യൂട്ടറുടെയും സാന്നിധ്യത്തില്‍ സീല്‍ചെയ്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.



സുനിതയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍നിന്നു പുറത്തെടുത്ത മൃതദേഹ അവശിഷ്ടങ്ങള്‍ സുനിതയുടേതാണെന്ന് സ്ഥാപിക്കുന്ന ഒരു തെളിവും അന്വേഷണ ഉദ്യോഗസ്ഥനായ റിട്ട. ഡിവൈ.എസ്.പി. പട്ടം മരപ്പാലം സ്വദേശി എസ്.സുരേഷ് കുമാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. വിചാരണ ആരംഭിച്ച കേസില്‍ ശാസ്ത്രീയ തെളിവ് ഇല്ലെന്ന് ബോധ്യമായ അഡീഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കോടതി നിര്‍ദേശപ്രകാരമാണ് കൊല്ലപ്പെട്ട സുനിതയുടെ മക്കളെ വിളിച്ചുവരുത്തി രക്തസാമ്പിള്‍ എടുത്തത്. രക്തസാമ്പിളുകള്‍ ശേഖരിക്കുന്നതിനെയും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുന്നതിനെയും പ്രതിഭാഗം ശക്തമായി എതിര്‍ത്തെങ്കിലും കോടതി അവയെല്ലാം അവഗണിച്ചു.

ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഡി.എന്‍.എ. പരിശോധന നടത്തി കൊല്ലപ്പെട്ടത് സുനിത തന്നെയെന്ന് പ്രോസിക്യൂഷന്‍ സ്ഥാപിക്കാന്‍ നോക്കുന്നത്. സുനിത ഇപ്പോഴും എവിടെയോ ജീവിച്ചിരിക്കുന്നുവെന്നാണ് പ്രതിഭാഗം വാദം.

2013 ഓഗസ്റ്റ് മൂന്നിനാണ് സുനിതയെ ഭര്‍ത്താവ് ജോയ് ആന്റണി മര്‍ദിച്ചവശയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ചുട്ടുകരിഞ്ഞ മൃതദേഹം മൂന്ന് കഷണങ്ങളാക്കി പ്രതി തന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ തള്ളി. നാലു ഭാര്യമാരുള്ള ജോയിയുടെ മൂന്നാം ഭാര്യയായിരുന്നു കൊല്ലപ്പെട്ട സുനിത.

സര്‍ക്കാരിനു വേണ്ടി എം.സലാഹുദീന്‍, തുഷാര രാജേഷ്, ദീപ വിശ്വനാഥ, വിനു മുരളി എന്നിവര്‍ ഹാജരായി.

Content Highlights: trivandrum sunitha murder case dna samples collected in court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented