ഒഡീഷയില്‍ ഏക്കറുകണക്കിന് കഞ്ചാവ് കൃഷി, ദീപാവലി ആഘോഷത്തിനിടെ പോലീസിന്റെ പൂട്ട്; പാറ അഭിലാഷ് പിടിയില്‍


തിരുവനന്തപുരം നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശംവെച്ചതിനും വധശ്രമത്തിനും ഇയാള്‍ പ്രതിയാണ്. ശ്രീകാര്യം, കഴക്കൂട്ടം പോലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്. ബോംബെറിഞ്ഞ് ആളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന് ഏഴുവര്‍ഷം ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

അറസ്റ്റിലായ അഭിലാഷും പ്രദീഷ്‌കുമാറും

ആറ്റിങ്ങല്‍: അന്തസ്സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനും കൂട്ടാളിയും അറസ്റ്റില്‍. ശ്രീകാര്യം ഇടവക്കോട് സ്വദേശി അഭിലാഷ് (പാറ അഭിലാഷ്-37) ഇയാളുടെ കൂട്ടാളി കുളത്തൂര്‍, കരിമണല്‍ സ്വദേശി പ്രദീഷ്‌കുമാര്‍ (മൊട്ട അനി-36) എന്നിവരാണ് അറസ്റ്റിലായത്. ഒഡീഷയില്‍ ഏക്കറുകണക്കിന് ഭൂമി സ്വന്തമാക്കി കഞ്ചാവുകൃഷി നടത്തി വിവിധ സ്ഥലങ്ങളിലേക്ക് കയറ്റിയയച്ചുകൊണ്ടിരുന്നയാളാണ് അഭിലാഷ്.

വെഞ്ഞാറമൂട്ടില്‍ വാടകയ്ക്കു വീടെടുത്ത് കഞ്ചാവുകച്ചവടം നടത്തിയിരുന്ന നാലുപേര്‍ ജൂലായില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിലാഷും പ്രദീഷ്‌കുമാറും പിടിയിലായത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് നാട്ടില്‍നിന്നു മുങ്ങിയ അഭിലാഷ് ഒഡീഷയിലെത്തി ഭൂമി പാട്ടത്തിനെടുത്തും വാങ്ങിയും കഞ്ചാവുകൃഷി ആരംഭിക്കുകയായിരുന്നു.വനമേഖലയില്‍ മാവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളാണ് ഇയാള്‍ കൃഷിക്ക് തിരഞ്ഞെടുത്തത്. പിടിക്കപ്പെടാതിരിക്കാനായി ഒഡീഷയിലെ ഗ്രാമീണരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണമിടപാടുകള്‍ നടത്തിയിരുന്നത്.

റൂറല്‍ എസ്.പി. ഡി.ശില്പ, എ.എസ്.പി. എം.കെ.സുല്‍ഫിക്കര്‍, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ജി.ബിനു, നര്‍ക്കോട്ടിക്സെല്‍ ഡിവൈ.എസ്.പി. ടി.രാസിത്ത്, ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ സി.സി.പ്രതാപചന്ദ്രന്‍, വെഞ്ഞറമൂട് ഇന്‍സ്‌പെക്ടര്‍ സൈജുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്.

പോലീസ് സംഘം ഒഡീഷയിലെ കോറാപുട്ട് ജില്ലയിലെത്തിയതറിഞ്ഞ് അഭിലാഷ് വനമേഖലയിലേക്കൊളിച്ചു. രണ്ടാഴ്ചയോളം പോലീസ് അവിടെ തങ്ങിയെങ്കിലും ഇയാളെ കിട്ടിയില്ല. തുടര്‍ന്ന് സംഘം മടങ്ങി. ദീപാവലി ആഘോഷിക്കാനായി ഇയാള്‍ തമിഴ്നാട്ടിലെത്തുമെന്ന് അന്വേഷണസംഘത്തിന് രഹസ്യവിവരം ലഭിച്ചു. ഇതിനെത്തുടര്‍ന്ന് വെഞ്ഞാറമൂട് എസ്.ഐ. വി.എസ്.വിനീഷ്, ഡാന്‍സാഫ് എസ്.ഐ. എം.ഫിറോസ്ഖാന്‍, എ.എസ്.ഐ. ബി.ദിലീപ്, ആര്‍.ബിജുകുമാര്‍, സീനിയര്‍ സി.പി.ഒ. അഷ്റഫ്, സി.പി.ഒ.മാരായ ഷിജു, സുനില്‍രാജ് എന്നിവരടങ്ങുന്ന സംഘം തമിഴ്നാട്ടില്‍ ഇയാളെത്താന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നിരീക്ഷണത്തിലാക്കി. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തെത്തുടര്‍ന്നാണ് തമിഴ്നാട്ടില്‍നിന്ന് ഇരുവരെയും പിടികൂടിയത്. 900 കിലോയോളം കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്ത കേസുകളില്‍ അഭിലാഷ് പ്രതിയാണ്.

തിരുവനന്തപുരം നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശംവെച്ചതിനും വധശ്രമത്തിനും ഇയാള്‍ പ്രതിയാണ്. ശ്രീകാര്യം, കഴക്കൂട്ടം പോലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്. ബോംബെറിഞ്ഞ് ആളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന് ഏഴുവര്‍ഷം ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

Content Highlights: trivandrum native and ganja farmer abhilash and his aide arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented