പരാതിക്കാരി തിരിച്ചറിഞ്ഞില്ല, ഏഴുപേരെയും വിട്ടയച്ചു; കുറവന്‍കോണത്തെ വീട്ടില്‍ വീണ്ടും അജ്ഞാതന്‍


കുറവൻകോണത്തെ വീട്ടിൽ കഴിഞ്ഞദിവസം എത്തിയ അജ്ഞാതന്റെ സിസിടിവി ദൃശ്യം | Screengrab: Mathrubhumi News

തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമക്കേസില്‍ അഞ്ചാംദിവസവും പ്രതിയെ പിടികൂടാനാകാതെ പോലീസ്. സംശയമുള്ള ഏഴുപേരെ കസ്റ്റഡിയിലെടുത്ത് തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയെങ്കിലും പരാതിക്കാരി ആരെയും തിരിച്ചറിഞ്ഞില്ല. ഇതോടെ കസ്റ്റഡിയിലെടുത്ത ഏഴുപേരെയും പോലീസ് വിട്ടയച്ചു.

അതേസമയം, സംശയമുള്ള ചിലര്‍ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. പരാതിക്കാരിയായ വനിതാ ഡോക്ടറും മ്യൂസിയം സ്‌റ്റേഷനിലുണ്ട്. കസ്റ്റഡിയിലെടുക്കുന്നവരുടെ തിരിച്ചറിയല്‍ പരേഡിനായാണ് ഇവരോട് സ്‌റ്റേഷനില്‍ തുടരാന്‍ പോലീസ് അഭ്യര്‍ഥിച്ചിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ പ്രഭാതസവാരിക്കിടെയാണ് വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്.



അതിനിടെ, ബുധനാഴ്ച അതിക്രമം നടന്ന കുറവന്‍കോണത്തെ വീട്ടില്‍ കഴിഞ്ഞദിവസവും അജ്ഞാതന്‍ എത്തി. ശനിയാഴ്ച രാത്രി 11.15-ഓടെയാണ് അജ്ഞാതന്‍ വീട്ടില്‍ എത്തിയത്. സിസിടിവി ക്യാമറകള്‍ തിരിച്ചുവെക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടതെന്നും ഇതോടെ പോലീസില്‍ വിവരമറിയിച്ചെന്നും വീട്ടുടമയായ അശ്വതി പറഞ്ഞു. പോലീസ് ഉടനെ സ്ഥലത്ത് എത്തിയെങ്കിലും ആളെ പിടികൂടാനായില്ല. നേരത്തെ വന്ന അതേയാള്‍ തന്നെയാണ് കഴിഞ്ഞദിവസവും വന്നത്. പോലീസ് ഇയാളെ പിടികൂടുമെന്നാണ് വിശ്വാസമെന്നും അശ്വതി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും കുറവന്‍കോണത്തെ വീട്ടിലെത്തിയതും വ്യത്യസ്ത ആളുകളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് ഈ നിഗമനത്തില്‍ എത്തിയത്. നേരത്തെ, രണ്ടിടങ്ങളിലും എത്തിയത് ഒരാള്‍ തന്നെയാണെന്നാണ് കരുതിയിരുന്നത്. കുറവന്‍കോണത്തെ അജ്ഞാതന് അക്രമിയുമായി സാദൃശ്യമുണ്ടെന്ന് വനിതാ ഡോക്ടറും പറഞ്ഞിരുന്നു.

Content Highlights: trivandrum museum molestation case police investigation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented