മനോരമയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി കിട്ടിയത് ഓടയില്‍നിന്ന്; പ്രതിക്കുനേരെ പാഞ്ഞടുത്ത് നാട്ടുകാര്‍


പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Screengrab: Mathrubhumi News

തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെ പ്രതി ആദം ആലിയുമായി നടത്തിയ തെളിവെടുപ്പിലാണ് കൊല്ലപ്പെട്ട മനോരമയുടെ വീടിന് സമീപത്തെ ഓടയില്‍നിന്ന് കത്തി കണ്ടെടുത്തത്.

അതിനിടെ, പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിക്ക് നേരേ ആക്രോശിച്ചടുത്ത നാട്ടുകാര്‍, പ്രതിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പോലീസ് ഇവരെ നിയന്ത്രിച്ചത്.

തെളിവെടുപ്പിനിടെ കൊലപാതകം നടത്തിയതും പിന്നീട് മൃതദേഹം ഉപേക്ഷിച്ചതുമെല്ലാം ആദം അലി പോലീസിന് മുന്നില്‍ വിശദീകരിച്ചു. മൃതദേഹം ഉപേക്ഷിച്ച തൊട്ടടുത്ത വീട്ടിലെ കിണറിന് സമീപമാണ് പ്രതിയെ ആദ്യം എത്തിച്ചത്. തുടര്‍ന്ന് മനോരമയുടെ വീടിന്റെ പുറകുവശത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തി. മനോരമയുടെ വീട്ടില്‍നിന്ന് മതില്‍ ചാടി തൊട്ടടുത്ത വീട്ടുവളപ്പിലേക്ക് മൃതദേഹം എത്തിച്ചത് എങ്ങനെയാണെന്നും പ്രതി പോലീസിന് വിശദീകരിച്ചുനല്‍കി.

അതേസമയം, പ്രതി കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതുസംബന്ധിച്ച് പ്രതി നല്‍കിയ മൊഴി എന്താണെന്ന് പോലീസും വ്യക്തമായിട്ടില്ല.

കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടുമ്പോള്‍ ആദം ആലിയുടെ കൈവശം ഒരു ബാഗുണ്ടായിരുന്നു. എന്നാല്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ അതുണ്ടായിരുന്നില്ല. അതിനാല്‍ കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ഈ ബാഗിലുണ്ടായിരിക്കാമെന്നാണ് നിഗമനം.

കഴിഞ്ഞ ഞായറാഴ്ചയാണ് റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ കേശവദാസപുരം മോസ്‌ക് ലെയ്ന്‍ സ്വദേശി മനോരമ(68)യെ സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മനോരമയുടെ വീടിന് സമീപം നിര്‍മാണ ജോലിക്കെത്തിയ ആദം അലി ആദ്യം കത്തി കൊണ്ട് കഴുത്തറുക്കാന്‍ ശ്രമിക്കുകയും പിന്നീട് കഴുത്ത് ഞെരിച്ചും മനോരമയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം തൊട്ടടുത്ത വീട്ടുവളപ്പില്‍ കിണറ്റില്‍ തള്ളുകയും ചെയ്തു. സംഭവത്തിന് ശേഷം തിരുവനന്തപുരത്തുനിന്ന് രക്ഷപ്പെട്ട ആദം അലിയെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പോലീസ് പിടികൂടിയത്.

Content Highlights: trivandrum manorama murder case police evidence taking with accused


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented