എല്ലാം ചെയ്തത് ഒറ്റയ്‌ക്കോ? അരുംകൊലയില്‍ ഉത്തരംകിട്ടേണ്ട ചോദ്യങ്ങള്‍; പ്രതിയുമായി കേരളത്തിലേക്ക്


കഴിഞ്ഞദിവസം ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍വെച്ച് ആര്‍.പി.എഫ്. സംഘമാണ് പ്രതിയെ പിടികൂടിയത്.

ആദം അലി, കൊല്ലപ്പെട്ട മനോരമ

തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ പ്രതി ആദം ആലി(21)യെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ചെന്നൈയിലെ സൈദാപേട്ട് കോടതിയില്‍നിന്നാണ് തിരുവനന്തപുരത്തുനിന്നുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാളുമായി ചൊവ്വാഴ്ച രാത്രിയോ ബുധനാഴ്ച പുലര്‍ച്ചെയോ പോലീസ് സംഘം തിരുവനന്തപുരത്ത് എത്തും.

കഴിഞ്ഞദിവസം ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍വെച്ച് ആര്‍.പി.എഫ്. സംഘമാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച ശേഷം പ്രാഥമിക തെളിവെടുപ്പും വിശദമായ ചോദ്യംചെയ്യലും ഉണ്ടാകും.

ഞായറാഴ്ച ഉച്ചയോടെയാണ് കേശവദാസപുരം മോസ്‌ക് ലെയ്ന്‍ രക്ഷാപുരി റോഡ് മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ(68) കൊല്ലപ്പെട്ടത്. മനോരമയുടെ വീടിന്റെ തൊട്ടടുത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ആദം ആലി. ഞായറാഴ്ച ഉച്ചയോടെ മനോരമയുടെ വീട്ടിലെത്തിയ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ മറ്റൊരു വീട്ടിലെ കിണറ്റില്‍ തള്ളുകയായിരുന്നു. കാലില്‍ കല്ലുകെട്ടിയ നിലയില്‍ ഞായറാഴ്ച രാത്രിയോടെയാണ് മനോരമയുടെ മൃതദേഹം കിണറ്റില്‍നിന്ന് കണ്ടെടുത്തത്.

മനോരമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ സമീപത്ത് ജോലിക്കെത്തിയ മറുനാടന്‍ തൊഴിലാളികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് അഞ്ചംഗസംഘത്തിലെ ഒരാളായ ആദം അലിയെ കാണാനില്ലെന്ന് വിവരം ലഭിച്ചത്. ഇതോടെ ആദം ആലിക്കായി തിരച്ചില്‍ വ്യാപിപ്പിക്കുകയും ആര്‍.പി.എഫിനടക്കം ചിത്രങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് ചെന്നൈയില്‍നിന്ന് പ്രതി ആര്‍.പി.എഫിന്റെ പിടിയിലായത്.

മനോരമയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കഴിഞ്ഞദിവസം ശേഖരിച്ചിട്ടുണ്ട്. കൃത്യം നടത്താന്‍ ഇയാള്‍ക്ക് മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നകാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്. കവര്‍ച്ച മാത്രമാണോ, കൃത്യം നടത്താന്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതിലും വ്യക്തത വരേണ്ടതുണ്ട്. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യംചെയ്യുന്നതോടെ ഇക്കാര്യങ്ങളിലെല്ലാം കൃത്യമായ വിവരം ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.

Content Highlights: trivandrum keshavadasapuram manorama murder case accused in kerala police custody


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented