ഒളിച്ചത് നിര്‍മാണം നടക്കുന്ന വീട്ടില്‍, വീട്ടുടമയെ കൊല്ലാനും ശ്രമം; പടക്കമെറിഞ്ഞ ഷെഫീഖ് പിടിയില്‍


ആര്യനാട്ട് നിര്‍മാണം നടക്കുന്ന വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഷെഫീഖ് വീട്ടുടമയ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താനും ശ്രമിച്ചു.

പിടിയിലായ ഷെഫീഖ്‌ | Screengrab: Mathrubhumi News

തിരുവനന്തപുരം: കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോവുകയും പോലീസിന് നേരേ പടക്കം എറിയുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. പാച്ചിറ ഷെഫീഖ് മന്‍സിലില്‍ ഷെഫീഖ് ആണ് ഞായറാഴ്ച ആര്യനാടുനിന്നും പിടിയിലായത്. ആര്യനാട്ട് നിര്‍മാണം നടക്കുന്ന വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി അബിന്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരേയാണ് ഷെഫീഖ് പടക്കമെറിഞ്ഞത്. പോലീസിനെ ആക്രമിച്ച ഷഫീഖിന്റെ സഹോദരന്‍ ഷെമീറിനെയും മാതാവ് ഷീജയെയും കഴിഞ്ഞദിവസം തന്നെ പിടികൂടിയിരുന്നു. എന്നാല്‍ ഷെഫീഖ് വീട്ടില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.

ആര്യനാട്ട് നിര്‍മാണം നടക്കുന്ന വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഷെഫീഖ് വീട്ടുടമയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താനും ശ്രമിച്ചു. ഞായറാഴ്ച രാവിലെ കോണ്‍ക്രീറ്റ് കഴിഞ്ഞ വീട് നനയ്ക്കാനായി എത്തിയപ്പോളാണ് വീട്ടുടമ ഒളിവില്‍കഴിയുകയായിരുന്ന പ്രതികളെ കണ്ടത്. ഇതോടെ ഷെഫീഖ് വീട്ടുടമയെ കല്ല് കൊണ്ട് തലയ്ക്കടിച്ചശേഷം കിണറ്റില്‍ തള്ളിയിട്ട് കൊല്ലാന്‍ശ്രമിച്ചു. ഈ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇതിനിടെ, ഷെഫീഖിനൊപ്പമുണ്ടായിരുന്ന അബിന്‍ എന്ന മറ്റൊരു പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

അതേസമയം, കണിയാപുരത്തുനിന്ന് നിഖില്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കന്യാകുമാരി രാമവര്‍മന്‍ചിറ സ്വദേശി അശ്വിന്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. പണത്തിന് വേണ്ടിയല്ല, കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നിഖിലിനെ തട്ടിക്കൊണ്ടുപോകാന്‍ കാരണമായതെന്നാണ് പോലീസിന്റെ പ്രതികരണം. കഞ്ചാവ് വാങ്ങുന്നതിനു നല്‍കിയ പണം തിരിച്ചുകൊടുക്കാത്തതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതിനു കാരണമായി പോലീസ് പറയുന്നത്. നിഖിലിന്റെ പിതാവ് കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് നിഖില്‍ മുന്‍പ് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചയാളാണെന്നു മനസ്സിലാക്കിയത്.നിഖിലിന്റെ സഹോദരന്‍ ഇപ്പോള്‍ കഞ്ചാവ് കേസില്‍ ജയിലിലാണ്.

പോലീസിന് നേരേ പടക്കമേറ്... നാടകീയരംഗങ്ങള്‍...

നിഖിലിന്റെ പരാതിയെത്തുടര്‍ന്ന് രണ്ടു തവണ പോലീസ് പ്രതികളുടെ വീട്ടില്‍ എത്തിയപ്പോള്‍ പടക്കമെറിഞ്ഞശേഷം പ്രതികളിലൊരാളായ ഷെഫീഖ് രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കും രാത്രിയിലുമായിരുന്നു സംഭവം.

ഉച്ചയോടെ പ്രതികളുടെ വീടായ പാച്ചിറ ഷെഫീഖ് മന്‍സിലില്‍ രണ്ട് പോലീസുകാരാണ് ആദ്യം എത്തിയത്. പ്രതികള്‍ വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയതിനാല്‍ മംഗലപുരം പോലീസ് സ്റ്റേഷനില്‍നിന്ന് ജീപ്പില്‍ കൂടുതല്‍ പോലീസ് സംഘം എത്തി വീട് വളഞ്ഞു. അപ്പോള്‍ നാടന്‍പടക്കമെറിഞ്ഞശേഷം ഷഫീഖും കൂട്ടാളി അബിനും രക്ഷപ്പെട്ടു. ഷമീര്‍ പോലീസിന്റെ പിടിയിലായി.ഇതിനിടെയാണ് പ്രതികളുടെ മാതാവ് ഷീജ പോലീസിനു നേരേ മഴു എറിഞ്ഞത്.

തുടര്‍ന്ന് പോലീസ് ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ചു. ലോക്കപ്പില്‍ കയറ്റുന്നതിനിടെ ഷമീര്‍ നാക്കിനടിയില്‍ ഒളിപ്പിച്ചിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തുമുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. പോലീസ് ഉടന്‍തന്നെ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. വൈകീട്ടോടെ വാര്‍ഡിലേക്ക് മാറ്റിയ ഇയാളെ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തു. പിന്നീട് രാത്രി ഒമ്പതോടുകൂടി ഷെഫീഖ് വീട്ടിലുണ്ടെന്നറിഞ്ഞ് പോലീസ് സംഘം എത്തിയപ്പോഴും പടക്കമെറിഞ്ഞശേഷം ഷെഫീഖ് രക്ഷപ്പെട്ടു

Content Highlights: trivandrum kaniyapuram kidnap police attack case accused shafeek caught from aryanadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented