ഉച്ചത്തില്‍ പാട്ടുവെച്ച് കൂട്ടക്കൊല; 17-കാരന്‍ വെട്ടിക്കൊന്നത് അമ്മയും സഹോദരിയും അടക്കം നാലുപേരെ


ശനിയാഴ്ച രാത്രിയാണ് അതിക്രൂരമായ കൂട്ടക്കൊല നടന്നത്. ഉറങ്ങുകയായിരുന്ന നാലുപേരെയും കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.

പ്രതീകാത്മക ചിത്രം | Photo: twitter.com/spwest_police West Tripura District Police

അഗര്‍ത്തല: അമ്മയും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ 17-കാരന്‍ അറസ്റ്റില്‍. ത്രിപുരയിലെ ധലായ് സ്വദേശിയെയാണ് പോലീസ് സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തത്. 70 വയസ്സുള്ള മുത്തച്ഛന്‍, അമ്മ(32) ഇളയസഹോദരി(10) ബന്ധുവായ മറ്റൊരു സ്ത്രീ(42) എന്നിവരെയാണ് 17-കാരന്‍ വെട്ടിക്കൊന്നതെന്നും കൃത്യത്തിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് അതിക്രൂരമായ കൂട്ടക്കൊല നടന്നത്. ഉറങ്ങുകയായിരുന്ന നാലുപേരെയും കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ ഈ സമയത്ത് ഉച്ചത്തില്‍ പാട്ടും വെച്ചിരുന്നു. കൃത്യം നടത്തിയശേഷം പ്രതി തന്നെയാണ് മൃതദേഹങ്ങള്‍ വീടിനടുത്ത കിണറ്റില്‍ കൊണ്ടുപോയി തള്ളിയത്. ഇതിനുശേഷം രക്ഷപ്പെട്ട പ്രതിയെ ഞായറാഴ്ച പുലര്‍ച്ചെ സമീപത്തെ ചന്തയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പറഞ്ഞു.

ബസ് കണ്ടക്ടറായ അച്ഛന്‍ രാത്രി വീട്ടിലെത്തിയപ്പോളാണ് സംഭവം പുറത്തറിയുന്നത്. വീടിനകത്ത് മുഴുവന്‍ ചോര കണ്ടതോടെ ഇദ്ദേഹം മറ്റുള്ളവരെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അതേസമയം, പിടിയിലായ 17-കാരന്‍ ടി.വി.യിലെ ക്രൈം ഷോകള്‍ പതിവായി കണ്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. സ്വന്തം വീട്ടില്‍ മോഷണം നടത്തിയതിനും 17-കാരനെ നേരത്തെ പിടികൂടിയിരുന്നു. പ്രതി ഓണ്‍ലൈന്‍ ഗെയിമുകള്‍ അടിമയായിരുന്നുവെന്നും ആരോപണങ്ങളുണ്ട്.


Content Highlights: tripura 17 year boy arrested for killing four family members


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented