വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകൻ കിരൺ
തൃപ്പൂണിത്തുറ: കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍. പട്ടിമറ്റം മന്ത്രക്കല്‍ നടുക്കാലായില്‍ കിരണ്‍ കരുണാകര (40) നെയാണ് തൃപ്പൂണിത്തുറ പോലീസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതിന് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിന്‍സിപ്പല്‍ തിരുവനന്തപുരം ഗിരിധനം വീട്ടില്‍ ശിവകല (53), അധ്യാപകരായ കോട്ടയം ബ്രഹ്‌മമംഗലം നെടുംപള്ളില്‍ വീട്ടില്‍ ഷൈലജ (55), പനങ്ങാട് വെളിപറമ്പില്‍ വീട്ടില്‍ ജോസഫ് (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
എറണാകുളം ജില്ലയില്‍ ബസ് പണിമുടക്കായിരുന്ന ഇക്കഴിഞ്ഞ 16-ാം തീയതയാണ് സംഭവം. വിദ്യാര്‍ഥിനിയെ വീട്ടില്‍നിന്ന് അധ്യാപകന്‍ ബൈക്കില്‍ കലോത്സവ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും രാത്രി എട്ടുമണിയോടെ കലോത്സവം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിയപ്പോഴാണ് കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചതെന്നും പോലീസ് പറഞ്ഞു. അധ്യാപകന്റെ ചെയ്തികള്‍ കുട്ടി പിറ്റേന്ന് സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ സംഭവം മറച്ചുെവച്ചതാണ് അധ്യാപകന്‍ ഒളിവില്‍ പോകാന്‍ ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച വിവരം അറിഞ്ഞ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സമരം നടത്തുകയും അധ്യാപകന്റെ ഇരുചക്രവാഹനവും സ്‌കൂള്‍ കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുമൊക്കെ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. നാഗര്‍കോവിലില്‍ കിരണ്‍ കരുണാകരന്റെ ഒളിസങ്കേതം തമിഴ്‌നാട് പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ സഹായത്തോടെ കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തതെന്നും രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
Content Highlights: tripunithura school girl rape case three more teachers arrested in pocso case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..