സുകുമാരൻ, വനപ്രദേശത്തുനിന്ന് സുകുമാരൻ മുറിച്ച തേക്ക്
ബോവിക്കാനം (കാസര്‍കോട്): മുളിയാര്‍ വനപ്രദേശത്തുനിന്ന് തേക്ക് മുറിച്ചുവിറ്റ കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത സി.പി.എം. ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍. മുളിയാര്‍ അരിയില്‍ ബ്രാഞ്ച് സെക്രട്ടറി തീയ്യടുക്കത്തെ സി.സുകുമാര(57)നെയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് മുന്‍ ജീവനക്കാരനാണ് സുകുമാരന്‍. ഒരുവര്‍ഷം മുന്‍പാണ് വിരമിച്ചത്.
മുളിയാര്‍ ഇരിയണ്ണി അരിയില്‍ വനമേഖലയില്‍നിന്നാണ് നൂറ് വര്‍ഷത്തിലേറെ പഴക്കുമുള്ള കൂറ്റന്‍തേക്ക് മുറിച്ചത്. സുകുമാരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തോടുചേര്‍ന്നാണ് തേക്ക് വളര്‍ന്നിരുന്നത്. രണ്ടാഴ്ചമുന്‍പാണ് മരം മുറിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനം വകുപ്പ് കാറഡുക്ക സെക്ഷന്‍ ഓഫീസര്‍ എന്‍.വി.സത്യന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വനം വകുപ്പിന്റെ സ്ഥലത്തുനിന്നുള്ള മരമാണ് മുറിച്ചതെന്ന് വ്യക്തമായത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം.ടി.ഫര്‍സാന, വി.ഗോകുല്‍ദാസ് എന്നിവരും അന്വേഷണസംഘത്തിലണ്ടായിരുന്നു. ഒന്നര ലക്ഷത്തോളം രൂപ വിലവരുന്നതാണ് തേക്ക് മരം.
Content Highlights: tree felling case cpm branch leader arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..