പ്രതീകാത്മക ചിത്രം / AFP
ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജില്‍ നിന്ന് ആണ്‍ സുഹൃത്തുക്കളുടെ കുത്തേറ്റ ട്രാന്‍സ്ജെന്‍ഡര്‍ മരിച്ചു. കലബുറഗി സ്വദേശിയും ബെംഗളൂരു കത്രിഗുപ്പെയിലെ താമസക്കാരിയുമായ സഞ്ജന (30) ആണ് മരിച്ചത്. ഇവരുടെ സൃഹുത്തുക്കളായ അങ്കിത് (32), ആനന്ദ് (31) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ലോഡ്ജില്‍ മുറിയെടുത്ത മൂന്നുപേരും തമ്മില്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമുണ്ടായി. തുടര്‍ന്ന് അങ്കിതും ആനന്ദും ചേര്‍ന്ന് സഞ്ജനയെ മര്‍ദിച്ചു. ഇതിനിടെ അങ്കിത് കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് സഞ്ജനയെ കുത്തുകയായിരുന്നു. കത്തിയുപയോഗിച്ചുള്ള ആക്രമണത്തിനിടെ അങ്കിതിനും ഗുരുതരമായി പരിക്കേറ്റു. ലോഡ്ജ് ജീവനക്കാരെത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഞായറാഴ്ച ഉച്ചയോടെ സഞ്ജന മരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുവെന്ന് പോലീസ് അറിയിച്ചു.
Content Highlights: transgender killed in bengaluru
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..