പോലീസില്‍ കൂട്ടസ്ഥലംമാറ്റം; 53 SHO-മാരെ സ്ഥലംമാറ്റി, പാറശ്ശാല SHO-യും പട്ടികയില്‍


പ്രതീകാത്മക ചിത്രം | മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എച്ച്.ഒ.മാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. വിജിലന്‍സിലെയും വിവിധ പോലീസ് സ്‌റ്റേഷനുകളിലെയും അടക്കം ആകെ 53 എസ്.എച്ച്.ഒ/പോലീസ് ഇന്‍സ്‌പെക്ടര്‍മാരെയാണ് സ്ഥലംമാറ്റിയത്. ഇതുസംബന്ധിച്ച് ഡി.ജി.പി. അനില്‍കാന്ത് വ്യാഴാഴ്ച ഉത്തരവിറക്കി.

അടുത്തിടെ വിവിധ കേസുകളില്‍ ആരോപണമുയര്‍ന്ന പോലീസ് ഇന്‍സ്‌പെക്ടര്‍മാരും സ്ഥലംമാറ്റം ലഭിച്ചവരുടെ പട്ടികയിലുണ്ട്. ഷാരോണ്‍ കേസില്‍ പ്രാഥമികാന്വേഷണം നടത്തിയ പാറശ്ശാല എസ്.എച്ച്.ഒ എ.ഹേമന്ദ്കുമാറിനെ വിജിലന്‍സിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്.



ഷാരോണിന്റെ മരണത്തില്‍ പാറശ്ശാല പോലീസ് ശരിയായരീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മയുടെ ചാറ്റുകളില്‍ അന്വേഷണം നടത്തിയില്ലെന്നും ആദ്യഘട്ടത്തില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമിച്ചില്ലെന്നുമായിരുന്നു പ്രധാന ആരോപണം. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് ഗ്രീഷ്മയെ ചോദ്യംചെയ്തത്. ആദ്യദിവസത്തെ ചോദ്യംചെയ്യലില്‍തന്നെ പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, പാറശ്ശാല പോലീസിനെ ന്യായീകരിച്ചുള്ള ഹേമന്ദ്കുമാറിന്റെ ശബ്ദസന്ദേശവും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വാദിക്കുന്ന ഈ സന്ദേശവും വിവാദമായി.

തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ എസ്.എച്ച്.ഒ. പി.എസ്. ധര്‍മജിത്തും വ്യാഴാഴ്ച സ്ഥലംമാറ്റം ലഭിച്ചവരുടെ പട്ടികയിലുണ്ട്. അഞ്ചാലുംമൂട് സ്റ്റേഷനിലേക്കാണ് ധര്‍മജിത്തിനെ സ്ഥലംമാറ്റിയത്. മ്യൂസിയം വളപ്പില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ അതിക്രമമുണ്ടായ സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ വൈകിയതിലും പോലീസിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവത്തില്‍ പോലീസിന് പ്രതിയെ പിടികൂടാനായത്.

Content Highlights: transfer for 53 police inspectors station house officers in kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented