പടക്കവുമായി തീവണ്ടി യാത്ര വേണ്ട, അകത്താകും; മുന്നറിയിപ്പുമായി ആര്‍.പി.എഫ്


1 min read
Read later
Print
Share

കോയമ്പത്തൂര്‍, തിരുപ്പൂര്‍ ഭാഗങ്ങളില്‍നിന്നൊക്കെ പടക്കങ്ങള്‍ വിലക്കുറവില്‍ കിട്ടുന്നതിനാല്‍ തീവണ്ടിവഴി ഇവ കേരളത്തിലേക്ക് കടത്തുന്നുണ്ടോ എന്നും ആര്‍.പി.എഫ്. പരിശോധിക്കുന്നുണ്ട്.

പ്രതീകാത്മകചിത്രം | Photo: Mathrubhumi

വടകര: വിഷു അടുത്തതോടെ പടക്കക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ മുന്നറിയിപ്പുമായി റെയില്‍വേ രംഗത്തെത്തി. തീവണ്ടിവഴി പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്താന്‍ നില്‍ക്കേണ്ട. പിടിക്കപ്പെട്ടാല്‍ അകത്താകും. മൂന്നുവര്‍ഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ് പടക്കംപോലുള്ള അപകടകരമായ വസ്തുക്കള്‍ തീവണ്ടിവഴി കടത്തുകയെന്നത്. ഈ വിഷയത്തില്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും പരിശോധനയും ആര്‍.പി.എഫ്. നേതൃത്വത്തില്‍ ശക്തമാക്കി. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടങ്ങിയത്.

സാധാരണ വിഷുക്കാലത്ത് കുടുംബങ്ങള്‍ ഉള്‍പ്പെടെ ഹ്രസ്വദൂരയാത്രയില്‍ പടക്കങ്ങളും മത്താപ്പൂ ഉള്‍പ്പെടെയുള്ളവയും വാങ്ങി തീവണ്ടിയില്‍ യാത്രചെയ്യാറുണ്ട്. കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി, വടകര ഭാഗങ്ങളിലേക്കും കണ്ണൂര്‍, തലശ്ശേരി, മാഹി എന്നിവിടങ്ങളില്‍നിന്ന് വടകര ഭാഗത്തേക്കുമൊക്കെയാണ് ഇത്തരത്തിലുള്ള യാത്ര. മാഹിയില്‍ പൊതുവെ പടക്കങ്ങള്‍ക്ക് വിലക്കുറവായതിനാല്‍ ഒട്ടേറെപേര്‍ മാഹിയില്‍ പോയി പടക്കം വാങ്ങാറുണ്ട്.

വടകര റെയിൽവേസ്റ്റേഷനിൽ പടക്കക്കടത്ത് സംബന്ധിച്ച് യാത്രക്കാർക്ക് ആർ.പി.എഫ്. ഉദ്യോഗസ്ഥർ ബോധവത്കരണം നടത്തുന്നു

എലത്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള പടക്കക്കടത്ത് പൂര്‍ണമായും തടയാനാണ് ആര്‍.പി.എഫ്. ലക്ഷ്യമിടുന്നത്. തീപ്പിടിത്തമുണ്ടായാല്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കുമെന്നുറപ്പാണ്. കൊണ്ടുവരുന്നത് ചെറിയ അളവിലായാല്‍പോലും നടപടി ഉണ്ടാകും. റെയില്‍വേ ആക്ട് 164-ാം വകുപ്പുപ്രകാരം അപകടം ഉണ്ടാക്കുന്ന വസ്തുക്കള്‍ തീവണ്ടിവഴി കൊണ്ടുപോകുന്നത് ഗൗരവകരമായ കുറ്റമാണ്.

ഇത് പലര്‍ക്കും അറിയില്ലെന്ന് ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും നടത്തുന്നത്. വടകര റെയില്‍വേസ്റ്റേഷനില്‍ വെള്ളിയാഴ്ച ആര്‍.പി.എഫ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോധവത്കരണം നടന്നു.

കോയമ്പത്തൂര്‍, തിരുപ്പൂര്‍ ഭാഗങ്ങളില്‍നിന്നൊക്കെ പടക്കങ്ങള്‍ വിലക്കുറവില്‍ കിട്ടുന്നതിനാല്‍ തീവണ്ടിവഴി ഇവ കേരളത്തിലേക്ക് കടത്തുന്നുണ്ടോ എന്നും ആര്‍.പി.എഫ്. പരിശോധിക്കുന്നുണ്ട്.

Content Highlights: train journey with explosives rpf warning and awareness

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sajini murder case

5 min

സജിനി കൊലക്കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ തരുണിൻ്റെ അമ്മയെയും കാണാനില്ല; വീണ്ടും ആള്‍മാറാട്ടമോ?

Sep 23, 2023


up lucknow girl shot dead

1 min

ഫ്‌ളാറ്റില്‍ പാര്‍ട്ടിക്കിടെ കോളേജ് വിദ്യാര്‍ഥിനി വെടിയേറ്റ് കൊല്ലപ്പെട്ടു; സുഹൃത്ത് അറസ്റ്റില്‍

Sep 23, 2023


four arrested including college principal for smuggling liquor from goa

1 min

ഗോവയില്‍ വിനോദയാത്രപോയി തിരിച്ചെത്തിയ ബസില്‍ 50 കുപ്പി മദ്യം; പ്രിന്‍സിപ്പലടക്കം 4 പേര്‍ അറസ്റ്റില്‍

Sep 23, 2023


Most Commented